നമ്മുടെ സംസ്ഥാനത്തെ പെൻഷൻ വിതരണവുമായി സംബന്ധിച്ച പ്രധാനപ്പെട്ട അറിയിപ്പാണ് ഇവിടെ പങ്കുവയ്ക്കുന്നത്. സംസ്ഥാനത്ത് നിരവധി ആളുകൾ പെൻഷൻ ആനുകൂല്യങ്ങൾ മാസംതോറും കൈപ്പറ്റുന്നുണ്ട്. പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട വിവിധങ്ങളായ സാഹചര്യങ്ങളിൽ ഉള്ള ആളുകൾക്ക് പ്രധാനപ്പെട്ട വരുമാന സ്രോതസ്സ് ആണ് പെൻഷൻ. സെപ്റ്റംബർ മാസത്തെ പെൻഷൻ വിതരണം ഏറ്റവും അടുത്ത ദിവസത്തിൽ ആരംഭിക്കുമെന്നും ഒക്ടോബർ അഞ്ചിനു മുമ്പ് തന്നെ സെപ്റ്റംബർ മാസത്തെ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്നും ആണ് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല, ഈ മാസം പെൻഷൻ സ്വീകരിക്കുന്ന ആളുകൾക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്ത കൂടി വന്നിരിക്കുകയാണ്.
അതായത്, പെൻഷൻ കുടിശ്ശിക ഉള്ള ആളുകൾക്ക് ഈ കുടിശ്ശികയും ഉൾപ്പെടുത്തിയുള്ള തുകയായിരിക്കും ഈ മാസം ലഭിക്കുക. 2020 ഡിസംബർ മുതൽ 2021 ജൂൺ വരെയുള്ള മാസങ്ങളിൽ പെൻഷൻ ആനുകൂല്യങ്ങൾ ബാങ്ക് തകരാർ മൂലമോ മറ്റ് സാങ്കേതിക തകരാറുകൾ മൂലമോ ലഭിക്കാതിരുന്ന ആളുകൾക്ക് ഈ കുടിശ്ശിക തുക മുഴുവനും ഈ മാസം ലഭിക്കുന്നതാണ്. ഇങ്ങനെ വരുമ്പോൾ നിരവധിയാളുകൾക്ക് ഉയർന്ന തുകയായിരിക്കും പെൻഷൻ തുകയായി ഈ മാസം ലഭിക്കുക.
നമ്മുടെ സംസ്ഥാനത്തെ ഏകദേശം 6000 പേർ ഇത്തരത്തിൽ പെൻഷൻ കുടിശ്ശികയ്ക്ക് അർഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പെൻഷൻ ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന എല്ലാ ആളുകളും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും രേഖകൾ സമർപ്പിക്കാത്തതു മൂലം പെൻഷൻ മുടങ്ങിയിട്ടുള്ള ആളുകൾക്ക് കുടിശ്ശിക ലഭിക്കുന്നതല്ല.