പെൻഷൻ 3200 വീതം, ഓണകിറ്റ് 31 മുതൽ കൂടുതൽ വിവരങ്ങൾ അറിയാം

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിങ്ങൾക്ക് ഒട്ടേറെ ഗുണകരമായ സഹായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതികളുടെ വിവരങ്ങളാണ് പറയുന്നത്. പെൻഷൻ വിതരണത്തെ പറ്റിയാണ് ആദ്യം പറയുന്നത്. ജൂലൈ മാസം 20 നും 30 നും ഇടയിലാണ് പെൻഷൻ വിതരണം നടക്കേണ്ടത്. എന്നാൽ ഓഗസ്റ്റ് മാസം ഓണം വരാൻ പോകുന്നതുകൊണ്ട് രണ്ടുമാസത്തെതുമായി ഉള്ള പെൻഷൻ ആണ് നമ്മുടെ കൈകളിൽ ഒരുമിച്ച് എത്തുക.

രണ്ടുമാസത്തെതുമായി 3200 രൂപയാണ് ഓണത്തിന് മുൻപ് തന്നെയായി അക്കൗണ്ടിലേക്ക് എത്തുക. രണ്ട് ഗഡുക്കളായി വരേണ്ട 1600 രൂപ ഓണത്തിന് മുൻപായി കൈകളിലോ അക്കൗണ്ടിലോ എത്തുന്നത് കൊണ്ടുതന്നെ ഓഗസ്റ്റ് മാസം അവസാനം പെൻഷൻ വിതരണം ഉണ്ടായിരിക്കില്ല. ഓഗസ്റ്റ് ആദ്യവാരത്തിൽ തന്നെ ഇതിന്റെ വിതരണം നടക്കും. 1600 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ ഈ ഇനത്തിലേക്കായി ജനങ്ങൾക്ക് വിതരണം ചെയ്യാൻ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് പ്രത്യേക സാഹചര്യത്തിൽ സാധാരണക്കാർക്ക് ഏറെ ആശ്വാസകരം ആയിരിക്കും ഈ 3200 രൂപ.

രണ്ടാമത്തെ മറ്റൊരു പ്രധാന കാര്യം, ക്ഷേമ നിധി പെൻഷനുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അവരുടെ മസ്റ്ററിങ് ഇപ്പോൾ നടത്തേണ്ട കാര്യമില്ല എന്നതാണ്. നിലവിൽ കോവിഡ് പ്രശ്നം നിലനിൽക്കുന്നതുകൊണ്ടാണ് അവരുടെ മസ്റ്ററിങ് ഇപ്പോൾ നടത്തേണ്ടതില്ല എന്ന് കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്.മാത്രമല്ല സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവർക്ക്, (വിധവ പെൻഷൻ – അവിവാഹിത പെൻഷൻ) യാതൊരു രേഖകളും അപേക്ഷയായി നൽകേണ്ടതില്ല എന്നതും കൂടി ഒരു അറിയിപ്പുണ്ട്.

വീട്ടമ്മമാർക്ക് ആയുള്ള അടുത്ത പദ്ധതി അവരുടെ അടുക്കളയിലെ ജോലിഭാരം ലഘൂകരിക്കുന്നതിന് സ്മാർട്ട് കിച്ചൻ എന്ന പേരിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം പലിശ രഹിത ഗൃഹോപകരണ വായ്പയാണ് നൽകിവരുന്നത്. ഓണത്തോടെ തന്നെ ഈ പദ്ധതി നിലവിൽ വരും. മിക്സി,ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ആയിരിക്കും പലിശരഹിത തവണ വായ്പകളുടെ അടിസ്ഥാനത്തിൽ വീടുകളിൽ എത്തുക. കെ എസ് എഫ് ഇ-യുമായി സഹകരിച്ചാണ് ഈ പദ്ധതി സർക്കാർ നടപ്പിലാക്കുന്നത്.

കവച് എന്ന പദ്ധതിയെ പറ്റിയാണ് അടുത്തത് പറയാൻ പോകുന്നത്. കോവിഡ് സാഹചര്യത്തിൽ എസ് ബി ഐ യുമായി സഹകരിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിവരുന്ന വായ്പാ പദ്ധതിയാണിത്. ഇരുപത്തി അയ്യായിരം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് പദ്ധതിയിലൂടെ വായ്പ നൽകുന്നത്. 8.5 ശതമാനമാണ് പലിശ.മൂന്നുമാസത്തെ മൊറട്ടോറിയം ഉൾപ്പെടെയാണ് ആനുകൂല്യം ലഭിക്കുക. മറ്റൊരു പ്രധാനപ്പെട്ട അറിയിപ്പ് എന്ന് പറയുന്നത് സംസ്ഥാനത്തെ ഓണക്കിറ്റുകൾ വിതരണം 31 മുതൽ ആരംഭിക്കും. ആഗസ്റ്റ് 16 വരെയാണ് ലഭിക്കുക. ഈ അറിയിപ്പുകളുടെ വിശദമായ വീഡിയോ പകർപ്പ് കാണുക.

https://www.youtube.com/watch?v=-o9HzSDblDY

Similar Posts