പേസ്റ്റ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക..!! വ്യാജ പേസ്റ്റുകൾ ഇപ്പോൾ വിപണിയിൽ..!! ആരും അറിയാതെ പോകരുത്..!!
നമ്മളെല്ലാവരും ദിവസേന ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ടൂത്ത്പേസ്റ്റ്. പല ആളുകൾക്കും അവരുടെ ഇഷ്ടപ്രകാരം പലതരത്തിലുള്ള പേസ്റ്റുകൾ ആയിരിക്കും ഉപയോഗിക്കാറുള്ളത്. നമ്മുടെ രാജ്യത്ത് പ്രചാരത്തിലുള്ള വിവിധ പ്രമുഖ പേസ്റ്റ് നിർമാണ കമ്പനികൾ ഉണ്ട്. ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം അലങ്കരിക്കുന്ന ഒരു കമ്പനിയാണ് കോൾഗേറ്റ്. കോൾഗേറ്റ് കമ്പനിയുടെ ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്ന ഒരുപാട് പേർക്ക് ഞെട്ടൽ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
അതായത്, കോൾഗേറ്റ് പേസ്റ്റിന്റെ വ്യാജൻ ഇപ്പോൾ വിപണിയിൽ ഇറങ്ങിയിരിക്കുകയാണ്. തൃശ്ശൂരിലാണ് കോൾഗേറ്റ് പേസ്റ്റിന്റെ പേരിലുള്ള വ്യാജ പ്രോഡക്റ്റ് കടകളിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ടു മൊത്തവ്യാപാര കടകളിൽ നിന്നുമായി 365 വ്യാജ ടൂത്ത് പേസ്റ്റുകളാണ് ഇത്തരത്തിൽ പോലീസ് പിടിച്ചിരിക്കുന്നത്. കോൾഗേറ്റ് കമ്പനി 2022 ജനുവരിയിൽ നിർമ്മാണം നിർത്തിയ “അമിനോ ശക്തി” എന്ന ബ്രാൻഡ് നെയിമിൽ വ്യാജമായി നിർമിച്ച് വിപണിയിലെത്തിക്കുന്ന ടൂത്ത് പേസ്റ്റുകളാണ് പോലീസ് പിടിച്ചിരിക്കുന്നത്. കമ്പനിയിൽനിന്നുള്ള പരിശോധന സംഘമാണ് ഈ വ്യാജനെ തിരിച്ചറിഞ്ഞത്.
പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പ്രോഡക്റ്റ് കടകളിൽ എത്തിച്ച ഏജൻസിയെ പറ്റി അന്വേഷണം പുരോഗമിച്ചു വരികയാണ്. ആയതിനാൽ ആരും കടകളിൽ നിന്ന് കോൾഗേറ്റ് അമിനോ ശക്തി എന്ന പേരിലുള്ള ടൂത്ത്പേസ്റ്റ് വാങ്ങി ഉപയോഗിക്കരുത്.