പേ ടിഎം ആപ്പിലൂടെ 5 ലക്ഷം രൂപ വരെ ലോൺ ഈട് ആവശ്യമില്ല, കുറഞ്ഞ പലിശ നിരക്ക്

പണത്തിനു എല്ലാവർക്കും ആവശ്യക്കാരാണ്. പണക്കാരനും, പാവപ്പെട്ടവനും ഒരുപോലെ പണം ആവശ്യമാണ്. അവരവരുടേതായ രീതിയിൽ എല്ലാവർക്കും ചിലവുകൾ ഉണ്ടാകും. എന്നാൽ പെട്ടന്ന് ഒരു ആവശ്യം വന്നാൽ നമ്മൾ ആദ്യം ബാങ്കുകളെ ആണ് ആശ്രയിക്കുന്നത്. എന്നാൽ പലവിധ കടമ്പകൾ കടന്ന് വേണം നമുക്ക് ബാങ്കിൽ നിന്ന് ലോൺ റെഡിയാകാൻ.

ഇത്തരം സാഹചര്യങ്ങളിൽ ആവശ്യക്കാർക്ക് 5 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിരിക്കുകയാണ് പേ ടിഎം എന്ന ആപ്പ്. ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേ ടിഎം ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുമായും എൻ ബി എഫ് സി കളുമായി സഹകരിച്ചു ചെറുകിട വ്യാപാരികൾക്ക് 5 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നു വച്ചാൽ ഈ ലോൺ ലഭിക്കുന്നതിനു ഈടൊന്നും വേണ്ട എന്നുള്ളതാണ്.

കോവിഡ് പ്രതിസന്ധിയിൽ പെട്ടവർക്ക് സഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഉപഭോക്താക്കളുടെ സിബിൽ സ്കോറും മുൻകാല വായ്പ ചരിത്രവും പണിഗണിച്ചാണ് ഈ ലോൺ ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞ പലിശ നിരക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഇ എം ഐ രീതികൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ആദ്യം പേ ടിഎം ആപ്പ് ഡൌൺലോഡ് ചെയ്യുകയാണ് വേണ്ടത്. ഇതിലൂടെ ആണ് ലോണിന് വേണ്ടി അപേക്ഷിക്കേണ്ടത്. “പേ ടിഎം ഫോർ ബിസിനസ്‌” ഇതിലൂടെ ആണ് അപേക്ഷിക്കേണ്ടത്. ഇതിൽ വ്യാപാരികൾക്കായി തയ്യാറാക്കിയിരിക്കുന്ന മെർച്ചന്റ് ലെൻഡിംഗ് പ്രോഗ്രാം ന്റെ കീഴിൽ ആയിരിക്കും ലോൺ അനുവദിക്കുക. പേ ടിഎം അൽഗോരിതം അനുസരിച്ചു വ്യാപാരിയുടെ പ്രതിദിന ഇടപാടുകൾ അടിസ്ഥാനത്തിൽ  ക്രെഡിറ്റ്‌ യോഗ്യത നിർണ്ണയിക്കും. ഈ പ്രക്രിയ പൂർണ്ണമായും ഡിജിറ്റൽ ആണ്. അതുകൊണ്ട് തന്നെ മറ്റു കൂടുതൽ രേഖകൾ ഇതിന് ആവശ്യമില്ല. ലോൺ റെഡി ആയാൽ ബാങ്ക് അക്കൗണ്ട്കളിലേക്ക് ക്രെഡിറ്റ്‌ ആകുന്നതാണ്. വ്യാപാരിക്ക് പേ ടിഎം ന്റെ  പ്രതിദിന സെറ്റിൽമെന്റ് ലൂടെ തന്നെ ഈ വായ്പ തിരിച്ചടക്കാൻ സാധിക്കുന്നതാണ്. കൂടാതെ പ്രീ പേയ്‌മെന്റ്കൾക്കും ചാർജ് ഈടാക്കുകയില്ല.

Similar Posts