പൈനാപ്പിൾ എളുപ്പത്തിൽ കട്ട് ചെയ്ത് എടുക്കാനുള്ള എളുപ്പവഴി

തെക്കെ അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക‌. വൻവൃക്ഷങ്ങളിൽ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ബ്രൊമിലിയേസിയെ സസ്യകുടുംബത്തിലെ ഒരംഗമാണ്‌ ഈ ചെടി. പൈൻ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ്‌ ഇതിന്‌ പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്.

വളരെ സ്വാദിഷ്ടവും, ഒട്ടേറെ പോഷകമൂല്യങ്ങൾ അടങ്ങിയതുമായ കൈതച്ചക്ക നമ്മുടെ നാട്ടിൻപുറങ്ങളിൽ പോലും സമൃദ്ധമായി വളരുന്ന ഒരു കായഫല ചെടിയാണ്. എന്നാൽ മറ്റു ഫലങ്ങൾ പോലെ എളുപ്പത്തിൽ നമുക്ക് കൈതച്ചക്ക കഴിക്കാൻ പറ്റില്ല. അതിന്റെ പുറം തൊലിചെത്തി അതിന്റെ മുള്ളുകൾ വൃത്തിയാക്കിയതിനുശേഷം മാത്രമേ നമുക്ക് കഴിക്കാൻ കൊള്ളൂ. കൈതച്ചക്ക വൃത്തിയാക്കി എടുക്കേണ്ടതിന്റെ ബുദ്ധിമുട്ട് കൊണ്ട് ചിലരെങ്കിലും ഈ ഫലത്തിന് മുഖം തിരിക്കാറുണ്ട്. എന്നാൽ അല്പം ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ കൈതച്ചക്കയുടെ പുറം തൊലി കളഞ്ഞു നമുക്ക് ഉപയോഗിക്കാവുന്നതെയുള്ളൂ. എങ്ങനെയാണെന്ന് പറയാം.

ആദ്യം കൈതചക്കയുടെ വിത്ത് ഭാഗമായ ഇലകൾ അടങ്ങുന്ന തല ഭാഗം കട്ട് ചെയ്‌തെടുക്കുക.ഇതുപോലെ അതിന്റെ അടിഭാഗവും കട്ട് ചെയ്ത് മാറ്റുക.അതിനു ശേഷം നീളൻ കത്തി ഉപയോഗിച്ച് പൈനാപ്പിൾ കുത്തനെ വച്ച് അതിന്റെ ഉൾ ഭാഗത്ത് വച്ച് വൃത്താകൃതിയിൽ എളുപ്പം കട്ട് ചെയ്ത് മാറ്റാവുന്നതേ ഉള്ളൂ.

ഇങ്ങനെ കട്ട് ചെയ്ത ഉൾ ഭാഗം മാറ്റിയെടുത്ത ശേഷം ആവശ്യമുള്ള അകൃതിയിൽ ഇത് ചെറുതാക്കി കട്ട് ചെയ്‌തെടുക്കാവുന്നതേയുള്ളു. ഇത് നിങ്ങളുടെ ഇഷ്ടം പോലെ പിന്നീട് മുറിച്ച് പീസ് ആകാവുന്നതേയുള്ളൂ. കൈതച്ചക്ക പുറംതൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കാം എന്നതിന്റെ വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു.

 

Similar Posts