പൊതുജനങ്ങൾക്ക് സന്തോഷവാർത്ത..! ഇനി 750 രൂപയ്ക്ക് ഗ്യാസിലിണ്ടറുകൾ വാങ്ങാം.!! ഏറ്റവും പുതിയ വാർത്ത.!!

ഇന്ന് മിക്ക ആളുകളും പാചക ആവശ്യങ്ങൾക്കായി ഗ്യാസ് സിലിണ്ടറുകളെ ആശ്രയിക്കുന്നവരാണ്.  അതുകൊണ്ടുതന്നെ അടിക്കടിയുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധനവ് സാധാരണ ജനങ്ങളെ ഏറെ ബാധിക്കുന്നുണ്ട്. ഏകദേശം 1000 രൂപയോളം ചിലവാക്കി ആണ് വീട്ടിലെ ആവശ്യങ്ങൾക്കായി നമ്മൾ ഗ്യാസ് സിലിണ്ടറുകൾ വാങ്ങുന്നത്.

ഈ അവസ്ഥ പരിഹരിക്കുന്നതിനായി ഗവൺമെൻറിൻറെ തന്നെ എണ്ണക്കമ്പനിയായ ഇൻഡേൻ ഓയിൽ എത്തിയിരിക്കുകയാണ്. ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വർധിച്ചത് മൂലം തന്നെ 750 രൂപയോളം വിലവരുന്ന ഗ്യാസ് സിലിണ്ടറുകളാണ് ഇന്ത്യൻ ഓയിൽ നൽകുന്നതിനായി തീരുമാനിച്ചിരിക്കുന്നത്. സർക്കാരിൻറെ സ്മാർട്ട് കിച്ചൻ പദ്ധതിയോട് അനുബന്ധിച്ച് അടുക്കള സ്മാർട്ട് ആക്കുക എന്ന ലക്ഷ്യം കൂടി ഈ സിലിണ്ടറുകൾക്കുണ്ട്.

സാധാരണ സിലിണ്ടറിനെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും, സുരക്ഷിതവുമായ സിലിണ്ടറുകളാണ് ഇവ. ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ എത്ര ഭാഗം ഗ്യാസ് ബാക്കിയുണ്ട് എന്ന് അറിയാനും സാധിക്കും. ഉടൻതന്നെ എല്ലായിടത്തും ഈ സിലിണ്ടറുകളുടെ വിതരണം ആരംഭിക്കും എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.  സാധാരണക്കാരായ ആളുകൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒരു വാർത്ത തന്നെയാണിത്.