പോലീസിന്റെ അറിയിപ്പ്..!! കേസുകൾ പിൻവലിക്കുന്നു..!! ജനങ്ങൾ ശ്രദ്ധിക്കുക..!!

നമ്മുടെ രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ കഴിഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നു. നമുക്ക് ആർക്കും മറക്കാൻ സാധിക്കാത്ത വളരെ ഭയാനകമായ ഒരു സമയമായിരുന്നു അത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധങ്ങളായ കർശന നിയന്ത്രണങ്ങൾ നമ്മുടെ സംസ്ഥാനത്തും ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നിയമനടപടികളും പോലീസ് സ്വീകരിച്ചിരുന്നു.

ലോക്ക്ഡൗണിന്റെ ആദ്യകാലഘട്ടങ്ങളിൽ കടകളിലേക്കും മറ്റും സാധനങ്ങൾ വാങ്ങാൻ പോയ ആളുകൾക്കെതിരെ പോലും കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസുകൾ എടുക്കുകയുണ്ടായി. സമാനരീതിയിൽ നിരവധി ആളുകൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഏകദേശം ഏഴ് ലക്ഷം ആളുകൾക്ക് എതിരെയാണ് കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്.

ജനങ്ങൾക്ക് ആശ്വാസം നൽകിക്കൊണ്ട് ലോക്ഡൗൺ കാലത്ത് എടുത്ത കേസുകൾ പിൻവലിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാനസർക്കാർ. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഒഴികെയുള്ള നിയമ ലംഘനങ്ങൾക്കായി എടുത്ത കേസുകൾ ആയിരിക്കും പിൻവലിക്കുക. നമ്മുടെ സംസ്ഥാനത്തെ നിരവധി ആളുകൾ ഇത്തരം കേസുകളിൽ പെട്ടതിനാൽ ഇപ്പോഴും കഷ്ടപ്പെടുന്നുണ്ട്. ഇവർക്ക് ഇതു വലിയ ആശ്വാസമായിരിക്കും. കോവിഡ് രോഗവ്യാപനം കുറഞ്ഞിരിക്കുന്നതിനാലാണ് ജനങ്ങൾക്ക് കേസിൽ ഇളവ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

Similar Posts