പോസ്‌റ്റോഫീസിലെ ഫിക്സഡ് ഡെപോസിറ്റ് ; ഇതെല്ലം ശ്രദ്ധിക്കണം!

ബാങ്കുകളിലെ ഫിക്സഡ് ഡെപോസിറ്റ് പോലെ പോസ്‌റ്റോഫീസിലും ഉണ്ട് ഫിക്സഡ് ഡെപോസിറ്റുകൾ.പോസ്‌റ്റോഫീസിലെ ഡെപോസിറ്റുകൾ ടൈം ഡെപോസിറ്റുകൾ എന്നാണ് അറിയപ്പെടുന്നത്.കേന്ദ്ര ഗവണ്മെന്റ് പോസ്‌റ്റോഫീസുകൾ വഴി നടപ്പാക്കുന്ന നിക്ഷേപ പദ്ധതി ആണിത്.അതുകൊണ്ട് തന്നെ ഇത് പൂർണ്ണമായും സുരക്ഷിതമാണ്.പണം നഷ്ടപെടുമോയെന്ന യാതൊരുവിധ ഭയവും നിക്ഷേപകർക്ക് വേണ്ട.യാതൊരുവിധ റിസ്കും ഇവിടെ ഇല്ല.പറഞ്ഞ പലിശ ഉറപ്പായും ലഭിക്കും.

നിങ്ങളുടെ കൈവശമുള്ള കുറച്ചു കാലത്തേക്ക് ആവശ്യമില്ലാത്ത പൈസ ഒറ്റ തവണയായി നിക്ഷേപിക്കാൻ പറ്റിയ ഒരു പോസ്‌റ്റോഫീസ് ഫിക്സഡ് ഡെപോസിറ്റ്.1000 രൂപയാണ് ഈ സ്‌കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം.എത്ര രൂപ വരെ വേണമെങ്കിലും നമ്മുക്ക് നിക്ഷേപിക്കാം.ഒരു വ്യക്തിയ്ക്ക് എത്ര ഫിക്സഡ് ഡെപോസിറ്റ് വരെ വേണമെങ്കിലും ആകാം.അതിലൊന്നും യാതൊരു തടസ്സവുമില്ല.കാലാവധിയുടെ അടിസ്ഥാനത്തിൽ 4 ടൈം ഡെപോസിറ്റുകൾ അഥവാ ഫിക്സഡ് ഡെപോസിറ്റുകൾ ഉണ്ട്.1 വർഷം കാലാവധിയുള്ളത് ,2 വർഷം കാലാവധിയുള്ളത്, 3 വർഷം കാലാവധിയുള്ളത്, 5 വർഷം കാലാവധിയുള്ളത് എന്നിവയാണ് ഇത്.

1,2, 3 വർഷം കാലാവധിയുള്ള ടൈം ഡെപോസിറ്റുകളുടെ വാർഷിക പലിശ 5.5 % ആണ്.5 വർഷത്തെ കാലാവധിയുള്ള ടൈം ഡെപോസിറ്റുകളുടെ വാർഷിക പലിശ 6.7 % ആണ്.പലിശ എല്ലാ മാസവും പിൻവലിക്കാൻ ആകില്ല.വർഷത്തിൽ മാത്രമേ പിൻവലിക്കാനാകൂ.

നമ്മുടെ ടൈം ഡെപോസിത്തിന്റെ കലാവധി എത്തിക്കഴിയുബോൾ ബാങ്ക് എഫ്ഡി ഒക്കെ പുതുക്കുന്ന പോലെ ഇത് പുതുക്കാനായി സാധിക്കും.10 വയസ്സ് മുതൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ പങ്കുചേരാം. 10 വയസിനു താഴെയുള്ള കുട്ടികൾക്ക് രെക്ഷിതാവിനോടൊപ്പം ഈ പദ്ധതിയിൽ ചേരാവുന്നതാണ്.നമുക്ക് ഈ പദ്ധതിയിൽ വ്യക്തിഗതമായോ ജോയിന്റായോ ചേരാവുന്നതാണ്.നോമിനേഷൻ സൗകര്യവും ലഭ്യമാണ് .നിക്ഷേപത്തിന് അവകാശിയായി ഒരാളെ നോമിനേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.NRI സിന് ഈ പദ്ധതിയിൽ ചേരാനാകില്ല.
ഈ പദ്ധതിയിൽ നിക്ഷേപിക്കാനായി അടുത്തുള്ള നിങ്ങളുടെ പോസ്‌റ്റോഫീസിൽ ചെല്ലുക.നിശ്ചിത അപേക്ഷ ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ചു നൽകുക.ഐഡി പ്രൂഫ് ,അഡ്രസ്സ് പ്രൂഫ് ,2 പാസ്പോര്ട്ട് സൈസ് ഫോട്ടോ,പാൻ കാർഡ് എന്നിവ ഉണ്ടായിരിക്കണം.
പോസ്‌റ്റോഫീസിലെ ഫിക്സഡ് ഡെപോസിറ്റിൽ നിക്ഷേപിച്ചു 6 മാസം കഴിഞ്ഞു ആവശ്യമുണ്ടെങ്കിൽ പിൻവലിക്കാവുന്നതാണ്.

 

 

Similar Posts