പോർട്ടബിൾ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കു, ഗുണങ്ങൾ ഏറെയുണ്ട് ഇതിന്

എല്ലാ വീടുകളിലും അടുക്കള മാലിന്യങ്ങൾ ഒരു പ്രശ്നം ആവാറുണ്ട്. എന്നാൽ ഈ മാലിന്യങ്ങൾ എങ്ങനെ നമുക്ക് ഉപകാരപ്രദമായ രീതിയിൽ ജൈവവളം ആയും, ബയോഗ്യാസ് ആയും മാറ്റാം.ബയോ ഗ്യാസ് പ്ലാന്റ് പണിയാതെ ഒരു പോർട്ടബിൾ പ്ലാന്റിനെ പറ്റിയാണ് ഇന്ന് പറയുന്നത്.

ബയോഗ്യാസ് പ്ലാന്റിൽ സാധാരണ നമ്മൾ ചാണകം ഇടാറുണ്ട്. ചാണകത്തിന്റെ ആവശ്യകത അറിയുന്നതുകൊണ്ട് പൊതുവേ നമ്മൾ ഒരു പ്ലാന്റ് സ്ഥാപിക്കാൻ തയ്യാറാവാറില്ല. എന്നാൽ ഇതൊരു തെറ്റായ ധാരണയാണ് എന്നാണ് ഇത്തരമൊരു പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ് ലൂടെ മനസ്സിലാവുന്നത്. നമ്മൾ നിർമ്മിച്ച പ്ലാന്റ് ചിലപ്പോൾ കൊതുകുകൾ പെരുകാനും, ദുർഗന്ധം വമിക്കാനും ഇടയുണ്ട്. എന്നാൽ ഇവിടെ അതൊന്നും തന്നെ ഇല്ല.

അടുക്കള മാലിന്യങ്ങൾ എന്ത് തന്നെയായാലും നമുക്ക് ഇതിൽ ഇടാം. നമ്മൾ എടുക്കുന്ന അടുക്കള മാലിന്യത്തിന് അതേ അളവിൽ ആണ് ഇതിലേക്ക് നമ്മൾ വെള്ളമൊഴിച്ചു കൊടുക്കേണ്ടത്. അവനവന്റെ വീട്ടിലെ അടുക്കളയിലെ മാലിന്യങ്ങൾ കളയാനും, ഇതോടൊപ്പംതന്നെ പാചകവാതകം ലഭിക്കാനും ഇത്തരമൊരു പ്ലാന്റ് വഴി സാധിക്കും.

ഇത്തരമൊരു പ്ലാന്റ് സ്ഥാപിക്കുക വഴി ഒരു മാസത്തെ എൽപിജി ഉപയോഗം ബയോഗ്യാസിന്റെ ലഭ്യത അനുസരിച്ച് ചുരുങ്ങിയത് രണ്ടുമാസത്തേക്ക് എങ്കിലും നമുക്ക് നീട്ടാം. മറ്റൊരു ഗുണം ഇതിന്റെ അവശിഷ്ടങ്ങൾ ഒരു നല്ല ജൈവവളം ആണെന്നുള്ളതാണ്. ഈ ജൈവവളം നമുക്ക് ചെടികൾക്കും പച്ചക്കറികൾക്കും ഇട്ടു കൊടുക്കാവുന്നതാണ്. ഇതിന്റെ ആവശിഷ്ടം നേരിട്ട് ഉപയോഗിക്കാതെ വെള്ളം ചേർത്തുവേണം ഇട്ടു കൊടുക്കാൻ.

പൊതുവേ നമ്മൾ ചാണകം ഇട്ടു കൊടുക്കേണ്ട കാര്യം ആലോചിച്ച് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാറുണ്ട്. ആവർത്തിച്ചു പറയുന്നതും ഇതുതന്നെയാണ്, ഇത്തരമൊരു അബദ്ധധാരണ കൊണ്ടുനടക്കേണ്ട കാര്യമില്ല. പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ് വിശേഷങ്ങളറിയാൻ വീഡിയോ കാണുക.

Similar Posts