പ്രതിമാസം 5000 രൂപ വരെ പെൻഷൻ ലഭിക്കും..!!കേന്ദ്ര സർക്കാരിന്റെ പദ്ധതി..!! വിശദവിവരങ്ങൾ അറിയാം.!!
നമ്മുടെ രാജ്യത്ത് നിരവധി തരത്തിലുള്ള പെൻഷൻ സ്കീമുകൾ നിലവിലുണ്ട്. അത്തരത്തിൽ കേന്ദ്ര സർക്കാരിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന എന്നത്. 5000 രൂപ വരെ പെൻഷൻ ലഭിക്കുമെന്നതാണ് ഈ ഒരു പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.
കേന്ദ്ര സർക്കാരിൻറെ ഈ പദ്ധതിയിലേക്ക് സാധാരണക്കാരായ ആളുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതൊരു നിക്ഷേപ പദ്ധതിയാണ്. അതുകൊണ്ടുതന്നെ ഒരു നിശ്ചിത തുക പ്രതിമാസം പദ്ധതിയിലേക്ക് നിക്ഷേപിക്കേണ്ടതായിട്ടുണ്ട്. നിങ്ങൾ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായി ഒരു തുക കേന്ദ്രസർക്കാരും അക്കൗണ്ടിൽ നിക്ഷേപിക്കുന്നത് ആയിരിക്കും. ഈ പദ്ധതിയിലേക്ക് അംഗങ്ങൾ ആകുന്നതിനുള്ള പ്രായപരിധി 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ്.
പ്രായത്തിലുള്ള വ്യത്യാസമനുസരിച്ച് തന്നെ പ്രതിമാസം നിക്ഷേപിക്കേണ്ട തുകയിലും വ്യത്യാസം ഉണ്ട്. വളരെ ചെറിയൊരു തുക മാത്രം പ്രതിമാസം അടച്ചുകൊണ്ട് 5000 രൂപ വരെ പെൻഷൻ ലഭിക്കുന്ന ഈ പദ്ധതിയിലേക്ക് നിങ്ങൾക്ക് അംഗങ്ങളാകാൻ സാധിക്കും. കൃത്യമായി തുക അടയ്ക്കുന്ന ആളുകൾക്ക് 60 വയസ്സിനുശേഷം പ്രതിമാസം 5000 രൂപ പെൻഷൻ വീതം ലഭിക്കുന്നു. ബാങ്കുകൾ വഴിയോ, അല്ലെങ്കിൽ ഓൺലൈനായോ അടൽ പെൻഷൻ യോജനയിൽ അംഗങ്ങൾ ആകാവുന്നതാണ്.
നിക്ഷേപകൻ അറുപത് വയസ്സിനു മുൻപ് മരണപ്പെടുകയാണെങ്കിൽ നോമിനിക്കൊ, അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കൊ ഈ തുക ലഭ്യമാക്കുന്നത് ആയിരിക്കും. എല്ലാ ആളുകൾക്കും ഏറെ ഉപകാരപ്രദമായ ഒരു പദ്ധതി തന്നെയാണ് ഇത്. എല്ലാ അർഹരായ ആളുകളും ഈ പദ്ധതിയിൽ അംഗങ്ങൾ ആവാൻ ശ്രദ്ധിക്കണം.