‘പ്രധാനമന്ത്രി പോഷൺ യോജന’ പദ്ധതി പ്രകാരം ഇനിമുതൽ വിദ്യാർത്ഥികൾക്ക് വിഭവസമൃദ്ധമായ സദ്യ!
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. അവർക്ക് ഏറ്റവും വലിയ ആനുകൂല്യങ്ങൾ ആണ് ലഭിക്കാൻ പോകുന്നത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തന്നെയാണ് ഈ പദ്ധതിയുടെ വിതരണം നടത്തപെടുന്നത്. കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ പദ്ധതി നമ്മുടെ രാജ്യത്ത് നടപ്പിലാക്കാൻ പോകുകയാണ്. വിദ്യാർത്ഥികളുടെ ക്ഷേമം മുൻനിർത്തിയുള്ള പദ്ധതി ആണിത്.
54000കോടി രൂപയുടെ പ്രത്യേക പാക്കേജിനു രൂപം കൊടുത്തപ്പോൾ 2026 വരെയാണ് ഇതിന്റെ ആനുകൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കാൻ പോകുന്നത്. ‘പ്രധാനമന്ത്രി പോഷൺ യോജന ‘എന്നാണ് ഈ പദ്ധതിയുടെ പേര്. ഇതിലൂടെ നിരവധി ആനുകൂല്യങ്ങൾ ആണ് വിദ്യാർത്ഥികൾക്ക് ലഭിക്കാൻ പോകുന്നത്. വിഭവ സമൃദ്ധമായ സദ്യയാണ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് ലഭിക്കാൻ പോകുന്നത്.
ഇപ്പോൾ നിലവിൽ ഉള്ള കോവിഡ് പശ്ചാത്തലം നീങ്ങിയ സാഹചര്യത്തിൽ ആയിരിക്കും ഇത്തരത്തിൽ ഉള്ള വിതരണം നടപ്പിൽ ആവുകയുള്ളൂ. നിലവിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അത് കിറ്റ് രൂപേണ വിദ്യാർത്ഥികൾക്ക് എത്തിക്കാനും ആലോചനയുണ്ട്. ഒപ്പം തന്നെ വിളർച്ച പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ എത്തിക്കാനും തീരുമാനമായി. ഇതിനുവേണ്ടി എകദേശം 54000കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.
സർക്കാർ സ്കൂളുകളിലും, സർക്കാർ എയ്ഡഡ് സ്കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ പോകുന്നത്. മാത്രമല്ല,അംഗനവാടികളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും. ഉച്ചഭക്ഷണ പദ്ധതിയിലൂടെ പ്രവൃത്തി ദിവസങ്ങളിൽ വ്യത്യസ്തമായ വിഭവങ്ങൾ ആയിരിക്കും വിദ്യാർത്ഥികൾക്ക് ലഭിക്കാൻ പോകുന്നത്. ഓരോ ദിവസത്തിനും ആവശ്യമായ പച്ചക്കറികളും, ഇലക്കറികളും സ്കൂളിൽ തന്നെ നട്ടുവളർത്തിയതോ, അല്ലെങ്കിൽ സമീപത്തുള്ള കൃഷിയിടത്തിൽ വളർത്തിയതോ ആയിരിക്കും തിരഞ്ഞെടുക്കുക.
ഇപ്പോൾ സ്കൂളുകളിൽ നിലവിലുള്ള കഞ്ഞിയും പയറും എന്ന മെനു മാറ്റി പകരം വിഭവ സമൃദ്ധമായ സദ്യ തന്നെ ഒരുക്കാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. പ്രീപ്രൈമറി തലം മുതൽ യു പി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഓരോ വർഷവും ഉച്ചഭക്ഷണ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ പോകുന്നത്. ഇപ്പോൾ തന്നെ വിദ്യാർത്ഥികൾക്ക് സമൃദ്ധിയുടെ വലിയ കിറ്റുകൾ ആണ് നിശ്ചിത ഇടവേളകളിൽ കുട്ടികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇനി സ്കൂളുകൾ തുറന്ന ശേഷം ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിക്കുകയും വിഭവ സമൃദ്ധമായ സദ്യ ലഭിക്കുകയും ചെയ്യും.