പ്രധാനമന്ത്രി മുദ്ര യോജന വഴി ഈടില്ലാതെ 10 ലക്ഷം രൂപ വരെ ലോൺ കൂടുതൽ വിവരങ്ങൾ അറിയാം
ഒരുപാട് ആളുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ വേണ്ടിയും പല വായ്പകൾക്ക് വേണ്ടിയും പല ബാങ്കുകളിലും കയറി ഇറങ്ങുന്ന പല ആളുകളെ നമുക്കറിയാം. ഇത്തരത്തിലുള്ള ആളുകൾക്കെല്ലാം ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണ് കേന്ദ്ര സർക്കാരിൻറെ മുദ്ര ലോൺ.
ചെറുകിട സംരംഭങ്ങൾ നടത്തി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന നിരവധി പേരാണ് നമുക്കു ചുറ്റുമുള്ളത്. കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി ചെറുകിട സംരംഭങ്ങൾ ആണ് പുതുതായി തുടങ്ങിയതും അതുപോലെതന്നെ ഇല്ലാതായതും. ഇത്തരത്തിൽ മൈക്രോ യൂണിറ്റുകളുടെ വികസനത്തിനായി നടത്തിവരുന്ന ഒരു ലോൺ സ്കീം ആണ് പ്രധാനമന്ത്രി മുദ്ര യോജന.
മൈക്രോ യൂണിറ്റ് ഡെവലപ്മെൻറ് ആൻഡ് റെഫെൻസ് ഏജൻസി എന്ന പേരിൽ അറിയപ്പെടുന്ന മുദ്ര ലോൺ പ്രകാരം നോൺ കോർപ്പറേറ്റ് അതുപോലെ നോൺ ഫാം വിഭാഗത്തിൽപ്പെടുന്ന ചെറുകിട സംരംഭങ്ങൾക്കു 10 ലക്ഷം രൂപ വരെ ലോൺ ലഭിക്കുന്നതാണ്. പ്രൈവറ്റ് ബാങ്കുകൾ, ആർ ആർ ബി, ചെറിയ സ്വകാര്യ ബാങ്കുകൾ, എം എഫ് ഐ എന്നിവയിൽ കൂടി നടപ്പാക്കിവരുന്ന പദ്ധതിയാണ് മുദ്ര ലോൺ.
പ്രധാനമന്ത്രി മുദ്ര യോജന പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.1. ശിശു, 2.കിഷോർ 3. തരുൺ. 50,000 രൂപ വരെയുള്ള ലോണുകൾ ശിശു വിഭാഗത്തിലാണ് പെടുന്നത്. അതായത് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ 50,000 രൂപ പെട്ടെന്ന് ലഭിക്കുന്ന രീതിയിലാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. 50,001 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ലോണുകൾ കിഷോർ സ്കീമിലും, 5 ലക്ഷത്തിനു മുകളിൽ 10 ലക്ഷം രൂപ വരെയുള്ള ലോണുകൾ തരുൺ എന്ന സ്കീമിലും ആണ് ഉൾപ്പെടുത്തുന്നത്.
മുദ്ര ലോണിന് വേണ്ടി അപേക്ഷിക്കേണ്ടത് ഓൺലൈൻ വഴിയാണ്. www.mudra.org.in എന്ന വെബ്സൈറ്റ് വഴി നമുക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ് മുതലായവയുടെ കോപ്പി നമുക്ക് ആവശ്യമാണ്. ഇതുകൂടാതെ ടെലിഫോൺ ബിൽ, ആധാർ കാർഡ്, പാസ്പോർട്ട്, ഡോമിസിൽ സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി കാർഡ് എന്നിവ അഡ്രസ് പ്രൂഫ് ആയി സബ്മിറ്റ് ചെയ്യണം. ഇതിൻറെ കൂടെ ബിസിനസ് പ്രൂഫ് കൂടി നമ്മൾ നൽകണം.
രേഖകൾ സഹിതം ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യേണ്ടതാണ്. മറ്റു ഫോർമാറ്റുകൾ കമ്പ്ലീറ്റ് ചെയ്യുന്നതിനായി ബാങ്കുകളിൽനിന്നും ഉദ്യോഗസ്ഥർ ഫോൺവഴി ബന്ധപ്പെടുന്നതാണ്. നിങ്ങളുടെ അപേക്ഷ വെരിഫൈ ചെയ്ത് യോഗ്യരാണെങ്കിൽ ലോണിന് ആവശ്യമായ കാര്യങ്ങൾ ബാങ്ക് ചെയ്യുന്നതാണ്. www.udyogmithra.in എന്ന വെബ്സൈറ്റ് വഴി നമുക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി പ്രൈവറ്റ് അല്ലെങ്കിൽ കൊമേഴ്സ്യൽ ബാങ്കുകൾ വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്ന ആൾ സ്വന്തമായി എഴുതി തയ്യാറാക്കിയ ഒരു ബിസിനസ് പ്ലാൻ ഇതിനായി നൽകേണ്ടതുണ്ട്. എല്ലാ രേഖകളും വെരിഫൈ ചെയ്ത് ലോൺ തുക ലഭിക്കുന്നതാണ്.