പ്രമേഹരോഗികൾക്ക് സന്തോഷവാർത്ത..!! സർക്കാർ സഹായം ലഭിക്കും..!! പ്രധാനപെട്ട അറിയിപ്പ്..!!

പ്രമേഹരോഗികളുടെ എണ്ണം ഇപ്പോൾ ദിനംപ്രതി വർധിച്ചുവരികയാണ്. പ്രമേഹരോഗം എന്നത് ഇപ്പോൾ സർവ്വസാധാരണമായി കണ്ടു വരുന്ന ഒരു അസുഖമാണ്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാകുന്ന രോഗമാണിത്. നിരവധി ആളുകൾ നമ്മുടെ ഇടയിൽ ഈ രോഗം മൂലം ബുദ്ധിമുട്ടുന്നുണ്ട്. നമ്മുടെ സംസ്ഥാനത്തെ പ്രമേഹരോഗികളായ ആളുകൾക്ക് ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ സർക്കാർ അറിയിച്ചിരിക്കുന്നത്. അതായത് പ്രമേഹരോഗികൾക്ക് ഷുഗർനില ഇടയ്ക്ക് പരിശോധിക്കേണ്ടതായി വരും.

എന്നാൽ എപ്പോഴും ലാബുകളിൽ ചെന്ന് ഷുഗർ പരിശോധിക്കുന്നതിന് വലിയ ചിലവാണ് ഉള്ളത്. ഈ അവസ്ഥയ്ക്ക് ഒരു ശമനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുൻഗണനാ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി ഷുഗർ ടെസ്റ്റിംഗ് മെഷീൻ നൽകുന്നതിന് സംസ്ഥാന സർക്കാർ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ‘വയോമധുരം’ എന്ന് പേരുള്ള പദ്ധതി വഴിയാണ് സൗജന്യമായി ഗ്ലൂക്കോമീറ്റർ പ്രമേഹരോഗികൾക്ക് നൽകുന്നത്.

ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, പ്രമേഹ രോഗിയാണ് എന്നുള്ള ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ ചെന്ന് അപേക്ഷ ഓൺലൈൻ ആയി നൽകാവുന്നതാണ്. ഈ പദ്ധതിയിലേക്ക് അപേക്ഷ നൽകുന്നതിന് സെപ്റ്റംബർ 15 വരെയാണ് അവസരം ഉണ്ടായിരിക്കുന്നത്. ആയതിനാൽ അർഹരായ എല്ലാ ആളുകളും ഈ പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കുന്നതിനുള്ള അപേക്ഷ ഉടൻതന്നെ നൽകുക.

Similar Posts