പ്രവാസികൾക്ക് പലിശ ഇല്ലാതെ 2 ലക്ഷം രൂപ വരെ കുടുംബശ്രീ ലോൺ
ഈ സാഹചര്യത്തിൽ ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതിയെ കുറിച്ചാണ് താഴെ പറയുന്നത്. കുടുംബശ്രീ വഴി 2 ലക്ഷം രൂപ വരെ ഈടൊന്നും നൽകാതെ യാതൊരു പലിശയും നൽകാതെ ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ചും, 25ലക്ഷം രൂപ മുതൽ 2കോടി രൂപ വരെ പലിശ ഇളവുകളോടെ ലഭിക്കുന്ന മറ്റൊരു പദ്ധതിയെ കുറിച്ചാണ് താഴെ പറയുന്നത്.
പ്രതിസന്ധി മൂലം നിരവധി പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. പെട്ടെന്നുണ്ടായ പ്രതിസന്ധി ഘട്ടത്തിൽ നിരവധി പ്രവാസികൾക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. പല ആളുകളും തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങി കിടക്കുകയോ ഈ സാഹചര്യത്തിൽ ജോലി നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്. അത്തരം ആളുകൾക്ക് വളരെയധികം സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ വന്നിട്ടുള്ളത്.
പ്രവാസികൾക്ക് സ്വന്തമായി സംരംഭം തുടങ്ങാനായി ലോണുകൾ നൽകുന്ന ഈ പദ്ധതിയുടെ വിശദ വിവരങ്ങൾ നമുക്ക് പരിശോധിക്കാം. പലപ്പോഴും ലോനുകളെ കുറിച്ച് ശരിയായ അറിവ് ഇല്ലാത്തതു കൊണ്ടാണ് ഇത്തരം ആനുകൂല്യങ്ങൾ പല ആളുകളും അറിയാതെ പോകുന്നത്.
ആദ്യത്തെ പദ്ധതി “പ്രവാസി ഭദ്രത പേൾ ലോൺ “ആണ്. ഈ പദ്ധതി വഴി 2ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. സംരംഭങ്ങൾ തുടങ്ങാൻ ലഭിക്കുന്ന ഈ ലോണിന് പലിശ വേണ്ട എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ തിരിച്ചടവ് കാലാവധി 2വർഷമാണ്. ഈ രണ്ടു വർഷത്തിൽ തുല്യ തവണകളായി വേണം ലോൺ തിരിച്ചടക്കാൻ.
കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയവർക്കും തിരിച്ചു പോകാതെ നിൽക്കുന്നവർക്കും ആണ് ഈ ലോൺ ലഭിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷനും നോർക്ക റൂട്ട്സും ചേർന്നാണ് ഈ ലോൺ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ വഴിയാണ് ഈ ലോൺ ലഭ്യമാകുന്നത്.
അപേക്ഷിക്കുന്ന ആൾക്കോ, വീട്ടിലെ മാറ്റാർക്കെങ്കിലുമൊ കുടുംബശ്രീയിൽ അംഗത്വം ഉണ്ടായിരിക്കണമെന്ന് നിബന്ധന ഉണ്ട്. വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട്, അപേക്ഷകനും കുടുംബശ്രീ അംഗവും ഉൾപ്പെടുന്ന റേഷൻ കാർഡിന്റെ പകർപ്, സംരംഭകരുടെയോ കുടുംബാംഗങ്ങളുടെയോ അയൽക്കൂട്ട അംഗത്വം ഉറപ്പാക്കുന്ന അനിവാര്യ രേഖകളുടെ പകർപ്, CDS സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്, അപേക്ഷകൻ അല്ലെങ്കിൽ അപേക്ഷക 2വർഷം പ്രവാസി ആയതിന്റെയും, ജോലി നഷ്ടപ്പെട്ടതാണെന്ന് തെളിയിക്കുന്ന നോർക്ക റൂട്സിന്റെ സാക്ഷ്യപത്രം, പാസ്പോർട്ട് കോപ്പി എന്നിവയാണ് ഇതിലേക്ക് അപേക്ഷ നൽകുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ.
കുടുംബശ്രീയുടെ വെബ്സൈറ്റിൽ നിന്നും കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപെട്ടാലോ ഇതിന്റെ അപേക്ഷ ഫോം ലഭിക്കുന്നതാണ്. അടുത്ത പദ്ധതി പ്രവാസി ഭദ്രത മെഗാ വിഷൻ പദ്ധതി. ഈ പദ്ധതി വഴി 25 ലക്ഷം മുതൽ 2കോടി രൂപ വരെയാണ് ലഭിക്കുന്നത്.8.5% മുതൽ 8.7% വരെയാണ് പലിശ ഈടാക്കുന്നത്. എന്നാൽ നോർക്ക റൂട്സ് 3.7%വരെ സബ്സീടി നൽകുന്നതായിരിക്കും.