പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ ലഭിക്കും, നോർക്ക റൂട്സ് പ്രവാസി സംരംഭകത്വ സഹായ പദ്ധതി

നോർക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ്എം എമിഗ്രന്റ്സ്  (എൻ ഡി പി ആർ എം)വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുന്നതാണ്. രണ്ടു വർഷത്തിലധികം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ ആർക്കു വേണമെങ്കിലും ഇതിലേക്ക് അപേക്ഷിക്കാം.

15 ശതമാനം മൂലധന സബ്സിഡി അതായത് 3 ലക്ഷം രൂപയും മൂന്ന് ശതമാനം പലിശ സബ്സിഡിയും ഈ പദ്ധതി വഴി നൽകുന്നു. ഈ പദ്ധതി വഴി ഈ സാമ്പത്തികവർഷം ഇതുവരെ 520 പ്രവാസികൾ നാട്ടിൽ വിവിധ സംരംഭങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. സംരംഭങ്ങൾക്കായി ആകെ 10 കോടി രൂപ സബ്സിഡി ഇനത്തിൽ അനുവദിച്ചിട്ടുണ്ട്.

രണ്ടു വർഷത്തിലധികം വിദേശത്ത് ജോലി ചെയ്തു ജോലി നഷ്ടപ്പെട്ടു നാട്ടിൽ തിരിച്ചെത്തി സ്ഥിര താമസമാക്കിയവർക്ക് ആണ് ഇതിലേക്ക് അപേക്ഷിക്കുവാനുള്ള യോഗ്യത ഉള്ളത്. വായ്പക്ക് ഒപ്പം സംരംഭകത്വ പിന്തുണയും നോർക്ക-റൂട്ട്സ് നൽകുന്നുണ്ട്. സംസ്ഥാനത്തെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകൾ വഴി വായ്പ ലഭിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

ഇതിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് 1 8 0 0 4 2 5 3 9 3 9 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Similar Posts