പ്രാണികളെ തുരത്താൻ ഇനി പണം ചെലവാക്കേണ്ട..!! വീട്ടിൽ തന്നെ പ്രതിവിധി തയ്യാറാക്കാം..!! ഇങ്ങനെ മാത്രം ചെയ്താൽ മതി..!!

പ്രാണികൾ സ്ഥിരമായി നമ്മുടെ സ്വൈര്യം കെടുത്തുന്ന ജീവികളാണ്. നമ്മുടെയെല്ലാം വീടുകളിൽ പ്രാണികളുടെ ശല്യം സ്ഥിരമായി ഉണ്ടാകാറുണ്ട്. ഇത് മിക്ക ആളുകൾക്കും പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിനുപുറമേ പാറ്റകൾ, പല്ലികൾ എന്നിവ നമ്മുടെ വീടുകളിൽ സ്വൈര്യവിഹാരം നടത്താറുണ്ട്. ഇത് നമുക്ക് കാണുമ്പോൾ തന്നെ അരോചകം ഉണ്ടാക്കും.

പ്രാണികളെയും പല്ലികളെയും പാറ്റകളെയും ഒക്കെ തുരത്തുന്നതിന് പലതരത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ മാർക്കറ്റിൽ നിന്നും ലഭ്യമാണ്. ഇത്തരത്തിൽ ലഭിക്കുന്ന പല പരിഹാരമാർഗ്ഗങ്ങളും മനുഷ്യ ശരീരത്തിന് വളരെയധികം ഹാനികരമായ പദാർത്ഥങ്ങൾ ആണ് ഉപയോഗിച്ചിട്ടുണ്ടാവുക. ഇവ അറിയാതെ എങ്ങാനും നമ്മുടെ ശരീരത്തിനുള്ളിൽ ചെന്നാൽ വളരെയധികം പ്രശ്നങ്ങളുണ്ടാക്കും. അതിനാൽ തന്നെ നമ്മുടെ വീട്ടിൽ ഉള്ള മറ്റു വസ്തുക്കൾ ഉപയോഗിച്ച് ഒട്ടും പണം ചിലവാക്കാതെ തന്നെ പ്രാണികളെ തുരത്തുന്നതിനുള്ള പരിഹാരമാർഗം ഉണ്ടാക്കാം.

ഇതിനായി നമുക്ക് ആവശ്യമുള്ളത് ഹാൻഡ് സാനിറ്റൈസർ ആണ്. ഇന്ന് എല്ലാ വീടുകളിലും ഇത് ഉണ്ടായിരിക്കും. ആദ്യം ഒരു ബൗളിലേക്ക് രണ്ട് ടേബിൾസ്പൂൺ സാനിറ്റൈസർ ഒഴിക്കുക. ഇതിലേക്ക് നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഡിറ്റർജന്റ് പൗഡർ ഒരു ടേബിൾസ്പൂൺ ഇടുക. അതിനുശേഷം ഇവ പേസ്റ്റ് രൂപത്തിൽ ഇളക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളം ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്യേണ്ടതാണ്. അതിനുശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഈ മിശ്രിതം മാറ്റുക. ഇനി ഇത് പ്രാണികളും പല്ലികളും പാറ്റകളും വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്ത് കൊടുത്താൽ മതി. ഈ മിശ്രിതത്തിൽ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥങ്ങൾ പ്രാണികളെ ഓടിക്കുന്നതിന് വളരെയധികം ഉപകരിക്കും. മാത്രമല്ല ഈ മിശ്രിതം മേശ, അടുക്കള എന്നിവിടങ്ങൾ തുടക്കാനും ഉപയോഗിക്കാവുന്നതാണ്. ഇത് പരീക്ഷിച്ചു നോക്കൂ. ഫലം ഉറപ്പായും ലഭിക്കും.

Similar Posts