പ്രാണ ഇലക്ട്രിക്ക് ബൈക്കിൽ 20 രൂപയ്ക്ക് 126 കിലോമീറ്റര്‍ യാത്ര

വാഹനം വാങ്ങിക്കാൻ ഒരുങ്ങുന്ന ഉപഭോക്താക്കളെ പെട്രോൾ വിലവർദ്ധനവ് ഏറെ കുഴക്കുന്ന ഒരു കാര്യമാണ് . ഇത് ഏറ്റവും കൂടുതൽ നേരിടുന്നത് സാധാരണക്കാരായ ജനങ്ങളെയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പെട്രോൾ വില വർധനവ് ഏതാണ്ട് അതിന്റെ ഇരിട്ടിയിലേക്ക് എത്തിയിരിക്കുന്നു. പെട്രോളും ഡീസലും ഉപയോഗിച്ചുകൊണ്ടുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ കൂടുതൽ പണം ചിലവഴിക്കേണ്ടി വരുന്ന അവസ്ഥയാണ് . എന്നാൽ ഈ സാഹചര്യത്തിലാണ് എസ് വി എം മോട്ടോഴ്സ് പ്രാണ എന്ന പേരിൽ ഒരു ഇലക്ട്രിക് ബൈക്ക് രംഗത്തെത്തിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ മോഹൻരാജ് രാമസ്വാമി എന്ന എൻജിനീയറുടെ ആശയവും രൂപകൽപ്പനയും ആണ് ഇലക്ട്രിക് ബൈക്കായ പ്രാണ. ഈ ഇലക്ട്രിക് ബൈക്കിനൊപ്പം തന്നെ ആരംഭിച്ച മോട്ടോഴ്സ് കമ്പനിയാണ് എസ് വി എം. നാല് സെക്കൻഡ് കൊണ്ട് 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും, ആറ് സെക്കൻഡുകൾകൊണ്ട് 100 കിലോമീറ്റർ വേഗതയിൽ വാഹനത്തെ പായിക്കാനുമുള്ള ടെക്നോളജിയാണ് ആണ് ഈ ഇലക്ട്രിക് ബൈക്കിന്റെ നിർമിതിയിൽ ഉള്ളത്.വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന 165 കിലോ ഭാരം മാത്രം ഉള്ളതുമാണ് ഈ വാഹനം.

ഈ വാഹനത്തിന്റെ മറ്റു ചില പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം. ലിഥിയം അയേൺ ഉപയോഗിച്ചുകൊണ്ടുള്ള 260 ഓളം സെല്ലുകൾ ഉള്ളതാണ് പ്രാണ ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി. അതുകൊണ്ടുതന്നെ പിന്നീട്, മെയിന്റനൻസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവില്ല. ബാറ്ററി ഫുൾ ചാർജ് ആണെങ്കിൽ 126 കിലോമീറ്റർ മുതൽ 225 കിലോ മീറ്റർ വരെ സഞ്ചരിക്കാവുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

വാഹനത്തിന്റെ പ്രാരംഭ വില 2,30,000 രൂപയാണ്. ജനങ്ങളെ ഏറെ ശ്രദ്ധയാകർഷിക്കുന്നതിന് വേണ്ടി 10 മരം നടുകയും അതിന്റെ ചിത്രവുമായി ചെന്നാൽ 25000 രൂപ വിലകിഴിവോട് കൂടി വണ്ടി സ്വന്തമാക്കാമെന്നും കമ്പനി പരസ്യം നൽകിയിട്ടുണ്ട്.മറ്റുള്ള സ്റ്റൈലിഷ് ബൈക്കുകളുടെ രൂപ മാതൃകയിൽ തയ്യാറാക്കിയതുകൊണ്ടുതന്നെ ഏറെ ആകർഷകമാണ്.

Similar Posts