പ്ലസ്‌ ടു സർട്ടിഫിക്കറ്റിനൊപ്പം ഇനി ലേണേഴ്സ് ലൈസന്സും..!! വിദ്യാഭ്യാസമേഖലയിൽ ഏറ്റവും പുതിയ മാറ്റം..!! പ്രധാനപെട്ട അറിയിപ്പ്..!!

നമ്മുടെ രാജ്യത്തെ വാഹനങ്ങൾ ഓടിക്കുന്നതിന് ആവശ്യമായ പ്രധാനപ്പെട്ട രേഖയാണ് ഡ്രൈവിംഗ് ലൈസൻസ്. ലൈസൻസ് ലഭിക്കുന്നതിനു മുൻപ് ലേണിങ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ പാസാകണം. ഇനിമുതൽ ലേണിങ് സർട്ടിഫിക്കറ്റ് പ്ലസ് ടു സർട്ടിഫിക്കറ്റിനൊപ്പം ലഭിക്കുന്നതിനുള്ള നടപടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. നമ്മുടെ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ തടയുന്നതിനും കൗമാരക്കാരായ ആളുകൾക്ക് റോഡ് നിയമങ്ങളെ പറ്റി കൂടുതൽ ബോധ്യം വരുന്നതിനും വേണ്ടി പ്ലസ് ടു വിദ്യാർത്ഥികളുടെ പാഠ്യ വിഷയങ്ങളിൽ റോഡ് നിയമങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ലേണിംഗ് ടെസ്റ്റ് നൽകാൻ ഇപ്പോൾ ഗതാഗതവകുപ്പ് ആലോചിച്ചിരിക്കുകയാണ്.

ഇങ്ങനെയാണെങ്കിൽ പ്ലസ് ടു സർട്ടിഫിക്കറ്റിനൊപ്പം ലേണിംഗ് ടെസ്റ്റ് പാസായ സർട്ടിഫിക്കറ്റും ലഭിക്കും. നമ്മുടെ സംസ്ഥാനത്തെ റോഡപകടങ്ങൾ കൂടുന്നതിന് കൗമാരക്കാരായ ആളുകളുടെ അശ്രദ്ധമായ ഡ്രൈവിംഗ് വളരെയധികം കാരണമാകുന്നുണ്ട്. ഇതിനെതിരെ ബോധവത്കരണം നടത്തുന്നതിന് വേണ്ടിയാണ് റോഡ് നിയമങ്ങളും ലേണിംഗ് ടെസ്റ്റും പഠന വിഷയങ്ങളിൽ ഉൾപ്പെടുത്തുന്നത്. എങ്കിലും വിദ്യാർഥികൾക്ക് 18 വയസ്സ് പൂർത്തിയായാൽ മാത്രമേ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ സാധിക്കുകയുള്ളൂ.

ഇത് നടപ്പിലാക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ മേഖലയിൽ തന്നെ വളരെയധികം മാറ്റങ്ങൾ നടത്തേണ്ടതുണ്ട്. ഈ കാര്യങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ശുപാർശ സംസ്ഥാന ഗതാഗത വകുപ്പ് വിദ്യാഭ്യാസ വകുപ്പിന് കൈമാറും. കൂടാതെ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി കൂടി ഇതിന് ആവശ്യമുണ്ട്. അതിനാൽ എല്ലാ വിദ്യാർത്ഥികളും ഈ കാര്യം പ്രത്യേകം അറിഞ്ഞിരിക്കുക. നമ്മുടെ സമൂഹത്തിന് ഇത് വളരെയധികം ഉപകാരപ്പെടുന്ന ഒരു നടപടി ആയിരിക്കും.

Similar Posts