ഫാസ്റ്റാഗ് ഇനി പെട്രോൾ പമ്പുകളിൽ പണം നൽകാനും ഉപയോഗിക്കാം, പുതിയ തീരുമാനം
പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നതിന് ഏറ്റവും വേഗമേറിയ രീതി ഫാറ്റാഗുകൾ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാമെന്നാണ് വിദഗ്ധർ ഫാസ്റ്റ്ടാഗ്കളുടെ വരവിനെ വിലയിരുത്തുന്നത്. സമയലാഭം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
പൂർണമായും ഡിജിറ്റലൈസ് ചെയ്ത അനുഭവം ഉപഭോക്താക്കൾക്ക് ഇതിലൂടെ ലഭിക്കും. ഇന്ത്യയിലുടനീളം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ വ്യാപിപ്പിക്കാനാണ് തീരുമാനം. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഓട്ടോമേഷനിൽ ഈ സിസ്റ്റം കണക്ട് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ ഉപഭോക്താവിന് നേരിട്ടുള്ള ക്രയവിക്രയം ഒഴിവായി കിട്ടുന്നു.
ഉപഭോക്താവ് ഇന്ധനം നിറയ്ക്കാൻ എത്തുമ്പോൾ പമ്പ് അറ്റൻഡന്റ് വണ്ടിയുടെ ഫാസ്റ്റാഗ് നമ്പർ പ്ലേറ്റ് എന്നിവ സ്കാൻ ചെയ്യും. ഉപഭോഗം നടന്നാൽ കസ്റ്റമറിന് ഒടിപി ലഭിക്കും. ഇത് ഇടപാട് പൂർത്തിയായതിന്റെ സൂചനയാണ്. നിലവിൽ ടോൾ പിരിവിനായി ഫാസ്റ്റാഗ് എല്ലായിടത്തും ഉപയോഗിച്ചുവരുന്നുണ്ട്. ടോൾപ്ലാസ കളിലെ തിരക്ക് കുറയ്ക്കുന്നതിന് ആണ് ഇത്തരമൊരു രീതി കൊണ്ടുവന്നിരുന്നത്. ഇന്ത്യയിൽ മൊത്തം 35 ലക്ഷത്തോളം ഫാസ്റ്റാഗ് ഉപഭോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ.
ഫാസ്റ്റാഗ്കൾ ലഭിക്കാൻ എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്ക്,ആക്സിസ്, ഐസിഐസിഐ, തുടങ്ങി 22 ബാങ്കുകൾ വഴി സാധിക്കും. Paytm പോലുള്ള ഇ-കോമേഴ്സ് ആപ്പുകളും ഫാസ്റ്റാഗ് വാഗ്ദാനം ചെയ്യുന്നുണ്ട്.