ഫിഗോയ്ക്ക് പിന്നാലെ, ആസ്പയറിനും ഓട്ടോമാറ്റിക് വാരിയന്റ് നൽകി ഫോർഡ്

കുറച്ചുകാലമായി പ്രതാപം നഷ്ടപ്പെട്ടുവെന്ന് കരുതിയ അമേരിക്കൻ കാർ ബ്രാൻഡ് ഫോർഡ് ആസ്പയർ ഇനിമുതൽ ഓട്ടോമാറ്റിക് വാരിയെന്റിൽ മാർക്കറ്റിൽ എത്തും. രാജ്യത്ത് ഏറെ ജനപ്രിയം ആയിരുന്നു കുറച്ചുകാലം മുൻപുവരെ ആസ്പയർ. ഇടക്കാലത്ത് ഇതിന് അല്പം മങ്ങലേറ്റിരുന്നു. എന്നാൽ പുതിയ ടെക്നോളജിയുമായി വീണ്ടും എത്തിയിരിക്കുകയാണ് ആസ്പയർ.

ഇതിലൂടെ പെട്രോൾ ഓട്ടോമാറ്റിക് എഞ്ചിൻ, ഗിയർബോക്സ് കോമ്പിനേഷൻ ആണ് ആസ്പെയർ സെഡാനിലേക്ക് വരുന്നത്. നേരത്തെ 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് ഫോർഡ് നിർത്തലാക്കിയിരുന്നു. ഫിഗോ ഹാച്ച്ബാക്കിന്റെ സെഡാൻ പതിപ്പിന് 1.2 ലിറ്റർ പെട്രോൾ എൻജിന് 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ആണ് ഫോർഡ് നൽകിയിരിക്കുന്നത്.

നിലവിൽ ടൈറ്റാനിയം ടൈറ്റാനിയം പ്ലസ് എന്നിങ്ങനെ രണ്ടു മോഡലുകളിൽ ആയാണ് ആസ്പയർ നിരത്തുകളിലേക്ക് എത്തുക. ഫിഗോ ഓട്ടോമാറ്റിക് വേർഷന് ഏകദേശം 93000 രൂപ അധികം നൽകേണ്ടതായി വരും. അതുകൊണ്ടുതന്നെ ഇതിന്റെ വില അടിസ്ഥാനമാക്കിയായിരിക്കും ആസ്പയർ-ന്റെ മാർക്കറ്റ് വിലയും.

7 ഇഞ്ച് ടച്ച് സ്ക്രീൻ സിസ്റ്റം, ഓട്ടോമാറ്റിക് എയർകണ്ടീഷൻ, ഫോർഡ് പാസ് കണക്ട് ചെയ്ത കാർ ടെക്, പുഷ് ബട്ടൺ എൻജിൻ സ്റ്റാർട്ട് എന്നിങ്ങനെയുള്ള സവിശേഷതകളാണ് പുതിയ സീരീസിനുള്ളത്. നൂതന രീതിയിൽ നിർമ്മിച്ചിരിക്കുന്ന വാഹനം ആണ് ഇത്. റിയർ വ്യൂ ക്യാമറ, ആറ് എയർബാഗുകൾ, അങ്ങനെ നമ്മൾ ശ്രദ്ധിക്കാൻ മറന്നുപോകുന്ന കാര്യങ്ങളും ഉണ്ട്. കൂടുതൽ രസകരമായ ഡ്രൈവിങ് അനുഭവത്തിനായി ആണ് ഫിഗോ ‘സ്പോർട്ട്’ രൂപകല്പനചെയ്ത് ലഭ്യമാക്കിയിരിക്കുന്നത്.

മാർക്കറ്റിൽ ഹോണ്ട അമേസ്, ഡിസയർ, ഓറ, തുടങ്ങി ഏറെ ജനകീയമായ മറ്റ് ബ്രാൻഡുകളുടെ മോഡലുകളുമായാണ് ഫോർഡ് ആസ്പയറിന് മത്സരിക്കേണ്ടി വരിക. മറ്റു വണ്ടികളുമായി മാറ്റുരയ്ക്കുമ്പോൾ പെട്രോൾ- ഡീസൽ എൻജിൻ അതോടൊപ്പം തന്നെ സിവിടി ഓട്ടോമാറ്റിക് എന്നിവ വേറിട്ടതാക്കുന്നു. ഇതിനർത്ഥം ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഉള്ള ശ്രേണിയിലെ ഒരേയൊരു വാഹനം ആസ്പയർ ആയിരിക്കും എന്നാണ്. ഫോർഡിന് ഏറെ ശോഭനമായ ഒരു ഭാവിയാണ് വരാൻ പോകുന്നത് എന്ന് തോന്നുന്നു.

Similar Posts