ഫ്രിഡ്ജ് തണുക്കുന്നില്ലേ, പരിഹാരമിതാ

നമ്മുടെ അടുക്കളയിൽ നിത്യോപയോഗ വസ്തുവാണ് ഫ്രിഡ്ജ്. ഫ്രിഡ്ജില്ലാത്ത അവസ്ഥ നമുക്ക് ചിന്തിക്കാൻ പറ്റാത്തതായിരിക്കുന്നു. ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാണ് നമ്മൾ ഫ്രിഡ്ജ് ഉപയോഗിക്കുന്നത്. ഫ്രിഡ്ജ് തണുക്കാത്ത അവസ്ഥ ഒന്നാലോചിച്ചുനോക്കൂ, നമ്മൾ പെട്ടതുതന്നെ. നമ്മുടെ ഫ്രിഡ്ജ് ശരിയായ രീതിയിൽ വർക്ക് ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം. അതിനൊരു വിദ്യ ഉണ്ട്.

നമ്മുടെ ഫ്രിഡ്ജിന്റെ പുറകുവശത്തുള്ള ഗ്രിൽസ് പോലെയുള്ള സാധനം, അതാണ് അതിന്റെ കണ്ടൻസർ . ഫ്രിഡ്ജ് ഓണാക്കിയതിനുശേഷം അത് തൊട്ടുനോക്കിയാൽ അത് ചൂടാകുന്നുണ്ടെങ്കിൽ ഫ്രിഡ്ജ് നന്നായി പ്രവർത്തിക്കുന്നുണ്ട്, ഇനി അതല്ലാ കണ്ടൻസറില്ലാത്ത മോഡലാണെങ്കിൽ ഫ്രിഡ്ജിന്റെ രണ്ടു വശങ്ങളിൽ തൊട്ടുനോക്കുക. അത് ചൂടാകുന്നുണ്ടെങ്കിൽ ഫ്രിഡ്ജ് ഓക്കെയാണ്. ഫ്രിഡ്ജിനെ ഡോർ എപ്പോഴും നന്നായി അടക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ വൈദ്യുതി നഷ്ടം ഉണ്ടാവും.

ഇതുപോലെ ചൂട് അനുഭവപ്പെടുന്നില്ലെങ്കിൽ നല്ലവണ്ണം തണുക്കുന്നില്ലെങ്കിൽ നല്ലൊരു ടെക്നീഷ്യന്റെ അടുത്ത് എത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സാധാരണ രീതിയിൽ കംപ്രസറിൽ ഗ്യാസ് കുറഞ്ഞാലാണ് ഫ്രിഡ്ജ് തണുക്കാതിരിക്കുക. ഇനി അവർ എങ്ങനെ അത് ഗ്യാസ് റീഫിൽ ചെയ്യുന്നതെന്ന് നോക്കാം.

സാധാരണയായി ഫ്രിഡ്ജിന്റെ താഴ്ഭാഗത്ത് ഡ്രൈനേജ് ട്രേ ഉണ്ടാകും. അത് അഴിച്ചുമാറ്റിയാൽ നമുക്ക് കംപ്രസർ കാണാൻ കഴിയും. ഈ കംപ്രസറിലാണ് ഫ്രിഡ്ജ് പ്രവർത്തിക്കാനാവശ്യമായ ഗ്യാസ് ഉണ്ടാകുന്നത്. കംപ്രസറിന് ഇരുവശത്തുമായി കോപ്പർ പൈപ്പുകൾ കാണാം. ഇതിന്റെ ഒരു വശത്തെ പൈപ്പ് അടഞ്ഞ രീതിയിലായിരിക്കും. അതൊരു ഗ്യാസ് കട്ടർ ഉപയോഗിച്ച് ഓപ്പൺ ചെയ്തെടുക്കും. അതിനുശേഷം എക്സ്റ്റൻഷനു വേണ്ടി ഒരു കോപ്പർ പൈപ്പ് വെൽഡ് ചെയ്തു വെക്കും. അതിന്റെ അറ്റത്തായി ചാർജിങ്ങ് നിപ്പിൾ കൂടി വെൽഡ് ചെയ്തു വെയ്ക്കും. ആ നിപ്പിളിൽ പ്രഷർ മീറ്റർ വെച്ച് ഗ്യാസിന്റെ അളവ് നോക്കും. അതിന് ഗ്യാസ് കുറവാണെങ്കിൽ ഗ്യാസ് റീഫിൽ ചെയ്യുന്നതിനായി ഉള്ളിലുള്ള വായു പുറത്തു കളയുന്നതിന് വേണ്ടി മറ്റൊരു കംപ്രസ്സർ ഇതിൽ കണക്റ്റ് ചെയ്ത് ഓണാക്കിയതിനുശേഷം ഇതിൻെറ പ്രഷർ -30 ൽ എത്തിക്കും. ഓരോ കംപ്രസറിന്റെ പുറത്തും എത്രാം നമ്പർ ഗ്യാസ് ആണ് വേണ്ടത് എന്ന് എഴുതിയിട്ടുണ്ടാകും.


രണ്ടാമത് ഉപയോഗിച്ച കംപ്രസർ മാറ്റിയതിനുശേഷം ഇതിൽ ഗ്യാസിന്റെ കണക്ഷൻ കൊടുത്ത് പ്രഷർ 40 വരെ എത്തിക്കുക. ഇനി ഫ്രിഡ്ജ് ഓൺ ചെയ്ത് അതിന്റെ പ്രഷർ 0 നടുത്തായി എത്തി നിൽക്കുന്നുണ്ടെങ്കിൽ നമ്മുടെ ഫ്രിഡ്ജ് ശരിയായ രീതിയിൽ വർക്ക് ചെയ്യുന്നു എന്ന് മനസ്സിലാക്കാം. ഒരിക്കലും അത് 0 യിൽ കുറയാൻ പാടില്ല. ഇനി വെൽഡ് ചെയ്ത് വെച്ച കോപ്പർ പൈപ്പുകൾ കട്ട് ചെയ്ത് മാറ്റി ആ പൈപ്പിന്റെ ഭാഗം അടച്ചുവെച്ചാൽ ഇതിന്റെ ജോലി കഴിഞ്ഞു. ഫ്രിഡ്ജിന്റെ കാര്യക്ഷമത ഇടയ്ക്ക് ഉറപ്പുവരുത്തേണ്ടതാണ് ഇല്ലെങ്കിൽ ഒരുപാട് വൈദ്യുതി നഷ്ടം ഉണ്ടാവും. അതിന്റെ ഉൾവശം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.

Similar Posts