ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അറിവ്

ബാങ്കിൽ സ്ഥിര നിക്ഷേപം (fixed deposit) ഇടുന്നവരെ സംബന്ധിച്ച് ആശങ്കകൾ ഏറെ ആണ്. എഫ് ഡി റേറ്റ് കുറയുന്നു, വേണ്ടത്ര ബെനിഫിറ്റ് കിട്ടുന്നില്ല.എത്ര ശതമാനം പലിശനിരക്ക് എന്ന് ബാങ്കുകളിൽ അന്വേഷിച്ച് അറിഞ്ഞാണ് പണം നിക്ഷേപിക്കാറ്. എന്നാൽ നിരക്ക് മാത്രം നോക്കിയാൽ പോരാ. പിന്നെ എന്തൊക്കെയാണെന്ന് നോക്കാം

നമ്മൾ പണം നിക്ഷേപിച്ചാൽ നിക്ഷേപിക്കുന്ന പണം കാലാവധി എത്തി ക്യാപിറ്റൽ തിരിച്ചു തരാൻ പറ്റുന്ന സ്ഥാപനം ആണോ എന്നാണ് ആദ്യം നോക്കേണ്ടത്. ഇതാണ് റിട്ടേൺ ഓഫ് ക്യാപിറ്റൽ. ഇനി രണ്ടാമതായി റിട്ടേൺ ഓൺ ക്യാപിറ്റൽ എന്നതാണ് നോക്കേണ്ടത്.നമ്മൾ നിക്ഷേപിക്കുന്ന ബാങ്കിന് നമ്മുടെ ക്യാപിറ്റലിനു നിശ്ചിത പലിശ തുക തിരിച്ച് തരാൻ പര്യാപ്തമായ കമ്പനി ആണോ എന്നും നമ്മൾ എഫ് ഡി ഇടുമ്പോൾ പഠിക്കേണ്ടതുണ്ട്.

ദേശീയ, ഷെഡ്യൂൾഡ്, പ്രൈവറ്റ്, സഹകരണ ബാങ്കുകൾ ഇങ്ങനെ ബാങ്കുകൾ വ്യത്യസ്ത മേഖലകളിൽ ഉണ്ട്. ഏത് ടൈപ്പ് ബാങ്ക് ആയാലും ആ സ്ഥാപനത്തിന്റെ ഫിനാൻഷ്യൽ ഹെൽത്ത്‌ നോക്കി വേണം ഒരു നിക്ഷേപം നടത്താൻ എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഒരു വലീയ അമൌണ്ട് ആണ് ഇടുന്നതെങ്കിൽ നമുക്ക് ലഭിക്കുന്ന റിട്ടേൺ കൂടാൻ സാധ്യത ഉണ്ട്.

നമ്മുടെ ഇന്ത്യൻ വരുമാനം രണ്ടര ലക്ഷത്തിൽ കൂടുതൽ ഇല്ലെങ്കിൽ ടാക്സ് തിരികെ പിടിക്കാനുള്ള ഓപ്ഷൻ ഉണ്ട്.15G,15H എന്നൊക്കെയുള്ള ഫോറം ബാങ്കിൽ മുൻകൂട്ടി സബ്‌മിറ്റ് ചെയ്യുക വഴി ടിഡിഎസ് ഒഴിവാക്കി കിട്ടാനുള്ള സാധ്യത ഉണ്ട്. മറ്റൊരു പ്രധാന കാര്യം ഫിക്സ്ഡ് അക്കൗണ്ടിൽ പണനിക്ഷേപം നടത്തുമ്പോൾ നോമിനേഷൻ വെക്കുക എന്നതാണ്.നോമിനേഷൻ കറക്റ്റ് ആണെങ്കിൽ അപ്രതീക്ഷിതമായിവരുന്ന ഡെത്ത് തുടങ്ങിയ കാര്യങ്ങളുടെ കോംപ്ലിക്കേഷൻ ഒഴിവാക്കാനാകും. അതുകൊണ്ട് പ്രായപൂർത്തിയായ ആളെ നോമിനി ആക്കി വെക്കേണ്ടതാണ്.

കാലാവധി എത്തും മുൻപ് പെനാൽറ്റി അമൌണ്ട് അടച്ച് നമുക്ക് തുക കൈപ്പറ്റാവുന്നതും ആണ്. ഒരു നിശ്ചിത സംഖ്യ ലോൺ എടുക്കാനുള്ള സൗകര്യവും എഫ്ഡിയ്ക്ക് ഉണ്ട്. അങ്ങനെ സ്ഥിര നിക്ഷേപ സംബന്ധമായ എല്ലാ സംശയങ്ങൾക്കും ഉള്ള സൊല്യൂഷൻ ഈ വീഡിയോയിൽ ഉണ്ട്.

Similar Posts