ബാങ്ക് അക്കൗണ്ട് ഉള്ള ആളുകൾ പ്രത്യേകം ശ്രദ്ധിക്കുക..!! ഇക്കാര്യം ഉടൻ ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
നമ്മളിൽ മിക്ക ആളുകൾക്കും ബാങ്ക് ഉണ്ടായിരിക്കും. ബാങ്ക് അക്കൗണ്ട് ആരംഭിച്ച് ഇതിൽ നിക്ഷേപങ്ങൾ നടത്തി ബാങ്ക് അക്കൗണ്ട് നമുക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാൽ അക്കൗണ്ട് ഉപയോഗിച്ച് കുറച്ച് നാളുകൾക്ക് ശേഷം അക്കൗണ്ട് ഉടമയുമായി സംബന്ധിച്ച ചില കാര്യങ്ങൾ നമ്മൾ പുതുക്കി നൽകേണ്ടതുണ്ട്. ഇതിനെയാണ് കെവൈസി എന്ന് പറയുന്നത്.
അതായത്, ഒരു ബാങ്കിൽ അക്കൗണ്ട് ആരംഭിച്ച ഒരു ഉപഭോക്താവിന്റെ എല്ലാ വിവരങ്ങളും നിശ്ചിത കാലയളവിനുള്ളിൽ അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ചില ബാങ്കുകളിൽ അഞ്ചുവർഷമോ ചില ബാങ്കുകൾ അതിലധികമോ ഒക്കെ ആയിരിക്കും കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള കാലയളവ് ഉണ്ടായിരിക്കുക. ഇപ്പോൾ പഞ്ചാബ് നാഷണൽ ബാങ്ക് കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പ് നൽകിയിരിക്കുകയാണ്.
അതായത് പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾ എല്ലാവരും കെവൈസി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. കഴിഞ്ഞ മാർച്ച് 31 നുള്ളിൽ കെവൈസി അപ്ഡേറ്റ് ചെയ്ത ഉപഭോക്താക്കൾ ഈ നിർദ്ദേശം പരിഗണിക്കേണ്ടതില്ല. ബാക്കിയുള്ള ആളുകൾ ഉടൻതന്നെ കെവൈസി പുതുക്കി നൽകേണ്ടതാണ്. ഇല്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുന്ന നടപടികൾ ബാങ്ക് സ്വീകരിക്കുമെന്നുള്ള സൂചനകൾ ലഭിക്കുന്നുണ്ട്. 2022 ഓഗസ്റ്റ് 31 വരെയാണ് കെവൈസി പുതുക്കി നൽകുന്നതിന് ബാങ്ക് സമയം നൽകിയിരിക്കുന്നത്. കെവൈസി പുതുക്കലുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾക്ക് 1800 180 2222 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്. ആയതിനാൽ എല്ലാ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.