ബാങ്ക് സന്ദർശിക്കാതെ തന്നെ SBI യിൽ നിന്ന് 3 ലക്ഷം രൂപ വായ്പ ഈടൊന്നും വേണ്ട, കുറഞ്ഞ ബാങ്കിങ് നടപടി ക്രമങ്ങൾ

എസ് ബി ഐ അവതരിപ്പിച്ച ഏറ്റവും പുതിയൊരു ലോണിനെ പറ്റിയാണ് താഴെ പറയുന്നത്. ഈ ലോൺ വഴി 20,000 രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ നമുക്ക് വീട്ടിലിരുന്നുകൊണ്ട് ഈ ലോണിനു വേണ്ടി അപേക്ഷിക്കാൻ സാധിക്കും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ  ഉപഭോക്താക്കൾക്കുവേണ്ടി യോനോ ആപ്പിലൂടെ ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ എളുപ്പത്തിലൊരു വായ്പാ പദ്ധതിയുമായി വന്നിരിക്കുകയാണ് ഇപ്പോൾ. റീട്ടെയിൽ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം യോനോ ആപ്പ് വഴി SBI ഈസി റൈഡ്ലോ ൺ, യോനോ കൃഷി സഫൽ ഡയറി ലോൺ എന്നീ പേരുകളിൽ രണ്ട് വായ്പകളാണ് ആരംഭിച്ചത്.

യോഗ്യരായ ഉപഭോക്താക്കൾക്കാണ് ഈ വായ്പകൾ ലഭിക്കുക. ബാങ്ക് ശാഖ സന്ദർശിക്കാതെ ലോൺ ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ബാങ്ക് നടപടിക്രമങ്ങളും വളരെ കുറവാണ്. ഉപഭോക്താക്കൾക്ക് എസ് ബി ഐ യോനോ ആപ്പ് വഴി മൂന്നുലക്ഷം രൂപ വരെയാണ് എളുപ്പത്തിൽ ലോണായി ലഭിക്കുക. ഇരുപതിനായിരം രൂപയാണ് ഏറ്റവും കുറഞ്ഞ ലോൺ തുക എന്നുപറയുന്നത്. പരമാവധി നാല് വർഷമാണ് വായ്പാ തിരിച്ചടവ് കാലാവധി. ഇരുചക്രവാഹനങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനങ്ങളുടെ ഓൺറോഡ് വിലയുടെ 85 ശതമാനം വരെ വായ്പ ലഭിക്കും. ക്ഷീര കർഷകർക്ക് ധന ലഭ്യത  ഉറപ്പാക്കുന്നതിന് വേണ്ടിയാണ് യോനോ കൃഷി സഫൽ ഡയറി ലോൺ അവതരിപ്പിച്ചിരിക്കുന്നത്. ഈട് നൽകേണ്ട എന്നതും പ്രോസസിങ് എളുപ്പമാണ് എന്നതുമാണ് ഈ ഒരു പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ കോർപ്പറേറ്റ് ടൈ അപ്പിലൂടെ കർഷകർക്ക് വായ്പ  ലഭിക്കുമെന്ന് എസ് ബി ഐ അറിയിച്ചിട്ടുണ്ട്. മൊബൈൽ ആപ്പിലൂടെ യും യോനോ വെബ്സൈറ്റിലൂടെയും ലോണിനായി അപേക്ഷിക്കാൻ സാധിക്കും. യോനോ ഉപഭോക്താക്കൾക്കാണ് എളുപ്പത്തിൽ ലോൺ ലഭിക്കുക. യോനോ ആക്സസ് ഇല്ലാത്ത ഉപഭോക്താക്കൾക്ക് ഈ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടിവരും.

ആൻഡ്രോയ്ഡ് മൊ ബൈൽ ഫോണിലും, ഐഫോണിലും ആപ്പ് ലഭ്യമാണ്. കർഷകർക്ക് യോനോ കൃഷി എന്ന പ്രത്യേക വിഭാഗത്തിലൂടെ വായ്പ ലഭിക്കും. കാർഷിക ആവശ്യങ്ങൾക്കായി ബന്ധപ്പെട്ട മിക്ക സഹായങ്ങളും ഇതിലൂടെയാണ് ലഭിക്കുന്നത്. SBI അക്കൗണ്ട് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകും. അതു കൂടാതെ തന്നെ യോനോ വെബ്സൈറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

എസ് ബി ഐ അക്കൗണ്ട് ഉപഭോക്താക്കൾക്ക് ഒരു കുടക്കീഴിൽ എല്ലാ സേവനങ്ങളും ലഭിക്കുന്നതാണ്. കാർഡുകൾ, മ്യൂച്ചൽ ഫണ്ടുകൾ, എസ് ബി ഐ ലൈഫ് ഇൻഷുറൻസ്, എസ് ബി ഐ ജനറൽ ഇൻഷുറൻസ്, പ്രത്യേക സെക്യൂരിറ്റികൾ എന്നിവ സംബന്ധിച്ച സേവനങ്ങളും ലഭിക്കുന്നതാണ്.

Similar Posts