ബാത്റൂമിലെ ദുർഗന്ധം മൂലം ഇനി വിഷമിക്കേണ്ട.!! വീട്ടിലുള്ള ഈ കാര്യം മാത്രം മതി..!! ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ..!!

ബാത്റൂമിലെ ദുർഗന്ധം എല്ലാ ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒന്നുതന്നെയാണ്. എത്ര വൃത്തിയാക്കിയാലും ചിലപ്പോൾ ബാത്റൂമിലെ ദുർഗന്ധം മാത്രം മാറാറില്ല. പലപ്പോഴും അതിഥികൾ വരുമ്പോഴും മറ്റും നമ്മൾ നാണം കെടുന്നതും ഈ ഒരു കാരണത്താല്‍ ആയിരിക്കും.  അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ചിലവില്ലാതെ ബാത്റൂമിന്റെ ദുർഗന്ധം എങ്ങനെയാണ് മാറ്റുക എന്ന് പരിശോധിക്കാം.

ഇതിനായി ആവശ്യമുള്ളത് ഓറഞ്ചിന്റെ തൊലിയോ, അല്ലെങ്കിൽ നാരങ്ങ പിഴിഞ്ഞതിനുശേഷം ഉള്ള തൊലിയോ മാത്രമാണ്. വേനൽക്കാലങ്ങളിൽ നമ്മൾ മിക്ക ആളുകളും ദിവസവും നാരങ്ങ പിഴിഞ്ഞ് കുടിക്കാറുണ്ടായിരിക്കും. ഈ തൊലി വലിച്ചെറിയുന്നതിന് പകരം ഒരു തുണിയിൽ കിഴി പോലെ കെട്ടണം.  ശേഷം ബാത്റൂമിന്റെ ഫ്ലെഷിനുള്ളിൽ ഫിക്സ് ചെയ്യുകയാണ് വേണ്ടത്.

പിന്നീട് ഫ്ലഷ് ഉപയോഗിക്കുമ്പോൾ അണുക്കൾ ഇല്ലാതാകും എന്ന് മാത്രമല്ല സുഗന്ധവും ലഭിക്കുന്നു. വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഇത്തരത്തിൽ ബാത്റൂമിൽ സുഗന്ധം നിറയ്ക്കാവുന്നതാണ്. ഓരോ ദിവസവും ഈ കിഴി മാറ്റി പുനസ്ഥാപിക്കാനും ശ്രദ്ധിക്കണം. എല്ലാ ആളുകളും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കേണ്ടതാണ്.

Similar Posts