ബിഎംഡബ്ല്യു 6 സീരീസ് പുതിയ അടിപൊളി ഭാവത്തിൽ പുറത്തിറക്കി

ബിഎംഡബ്ലിയു ആറ് സീരീസിന്റെ പുതിയ മോഡൽ വാഹനങ്ങൾ പുറത്തിറങ്ങി. 67.9 ലക്ഷം രൂപ മുതലാണ് (എക്സ് ഷോറൂം) വില. ചെന്നൈയിലാണ് പ്രൊഡക്ഷൻ നടക്കുന്നത്. പിൻസീറ്റ് യാത്രക്കാർക്ക് പരമാവധി ആഡംബരവും, യാത്രാ സൗകര്യവും നൽകുന്ന രീതിയിലാണ് പുതിയ മോഡലുകളുടെ ഉല്പാദനം എന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡൻറ് വിക്രം പവാ അറിയിച്ചു. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, എയർ സസ്പെൻഷൻ, റിയർ സീറ്റ് എന്റർടൈൻമെന്റ് മൊഡ്യൂൾ തുടങ്ങിയവ ലഭ്യമാണ്.

രണ്ട് ലിറ്റർ പെട്രോൾ എൻജിനുള്ള 630 ഐ എം സ്പോർട്ടിന് 258 hp കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ വേണ്ടത് 6.5 സെക്കൻഡ് മാത്രം. ഇതിന് ഏകദേശം 67.9 ലക്ഷം (എക്സ് ഷോറൂം ) രൂപയോളം വരും. രണ്ടു ലിറ്റർ ഡീസൽ എൻജിനുള്ള 620 ഡി ലക്ഷ്വറി ലൈനിന് 190 എച്ച്പി കരുത്തുണ്ട്. പൂജ്യത്തിൽനിന്ന് 7.9 സെക്കൻഡ് കൊണ്ട് നൂറുകിലോമീറ്റർ വേഗത്തിലെത്താൻ സാധിക്കും. ഇതിന് ഏകദേശം 68.9 ലക്ഷം (ex-showroom) രൂപയോളം വരും.

മൂന്നു ലിറ്റർ 6സിലിണ്ടർ ഡീസൽ എൻജിനുള്ള 630d ക്ക് 265 എച്ച് പി കരുത്തുണ്ട്. സീറോയിൽ നിന്ന് 100 കിലോമീറ്റർ സ്പീഡിൽ എത്താൻ 6.1 സെക്കൻഡ് മാത്രം മതിയാകും. ഈ സെഗ്മെന്റിലെ ഏറ്റവും സ്പീഡ് കൂടിയ വാഹനം ആണിതെന്ന് കമ്പനി സൂചിപ്പിക്കുന്നു. ഇതിൻറെ വില 77.9 ലക്ഷം രൂപ. (എക്സ് ഷോറൂം)

Similar Posts