ബിപിഎൽ റേഷൻ കാർഡിലേക്ക് മാറാൻ പറ്റിയ സുവർണ്ണാവസരം പാഴാക്കല്ലേ! നീല, വെള്ള കാർഡുടമകൾ ശ്രദ്ധിക്കുക

എ പി എൽ നീല,വെള്ള റേഷൻ കാർഡുടമകളെ സംബന്ധിച്ച് ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നുന്നത്. എ പി എൽ കാർഡിൽ നിന്നും ബി പി എല്ലിലേക്ക് മാറാനുള്ള സുവർണ്ണാവസരമാണിത്. ഒരുപാട് ആനുകൂല്യങ്ങൾ ഉള്ള പിങ്ക് റേഷൻ കാർഡുകൾ പുറത്താക്കപ്പെട്ടിരുന്നു. അവർ അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നു എന്ന് സർക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണിത്.

ഇപ്പോൾ സ്വയം റേഷൻ കാർഡിൽ നിന്നും മാറിയ വ്യക്തികൾ ഉണ്ട്. അങ്ങിനെ അർഹരായവർക്ക് ബി പി എല്ലിലേക്ക് അപേക്ഷ കൊടുക്കുന്നതിനുള്ള സമയമാണിപ്പോൾ വന്നിരിക്കുന്നത്. ഇനി കാലങ്ങൾ ആയി അപേക്ഷ വച്ചു കാത്തിരിക്കുന്നവരും ഉണ്ട്. അന്ന് വ്യക്തമായ വിവരങ്ങൾ ഇല്ലാതെ അപേക്ഷിച്ചവർക്ക് അവരുടെ അപേക്ഷ നിരസിക്കപ്പെടും. ബാക്കിയുള്ളവർക്ക് അവരുടെ അർഹത മാനദണ്ഡങ്ങൾ അനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ടു ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും.

ബി പി എൽ റേഷൻ കാർഡിലേക്ക് ആനുകൂല്യങ്ങൾ നൽകുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം ആണ്. കാരണം ഈ വിഭാഗക്കാർക്ക്കേ ന്ദ്ര സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾക്ക് മുൻ‌തൂക്കം ലഭിക്കുന്നു, വിദ്യാഭ്യാസപരമായും, ആരോഗ്യപരമായും വിവിധ മേഖലകളിൽ സൗജന്യ നിരക്കിലും, നിശ്ചിത അളവിലും ആനുകൂല്യങ്ങൾ ലഭിക്കുന്നു.

വിവിധ ക്ഷേമപദ്ധതി ആനുകൂല്യങ്ങൾ ആണ് ഇത്തരക്കാർക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാർഡ് ലഭിക്കുവാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായിരിക്കും. കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർക്കോ, അവിടുന്ന് പെൻഷൻ പറ്റി ജീവിക്കുന്നവർക്കോ, ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.

25000രൂപയ്ക്കു മുകളിൽ വരുമാനം ഉള്ളവർക്ക് മുൻഗണനാ റേഷൻ കാർഡിന് വേണ്ടി അപേക്ഷിക്കേണ്ടതില്ല. ആദായ നികുതി അടക്കുന്നവരും റേഷൻ കാർഡ് ബി പി എൽ ആക്കുന്നതിനു ശ്രമിക്കേണ്ടതില്ല. ഭൂവിസൃതി ഒരു ഏക്കറും അതിനു മുകളിൽ ഉള്ളവർക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. വീടിന്റെ വിസ്തീർണ്ണം 1000 സ്‌ക്വയർ ഫീറ്റിന് മുകളിലേക്കാണ് എങ്കിൽ ഇതിന് അർഹരായിരിക്കില്ല.

ഈ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് അപേക്ഷകൾ സമർപ്പിക്കാം. കൂടെ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിൽ ഡോക്ടറുടെ സാക്ഷ്യപത്രം കൂടെ സമർപ്പിച്ചാൽ മുൻഗണന ലഭിക്കുന്നതാണ്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും, റേഷൻ കാർഡിന്റെ വിവരങ്ങളും നമ്മളെ തിരികെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ചേർത്ത് വേണം അപേക്ഷകൾ വക്കാൻ. അപേക്ഷകൻ നേരിട്ട് ചെന്നു തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Similar Posts