ബിരിയാണി കഴിച്ചു മടുത്തോ എന്നാൽ നമുക്ക് ഈ കബ്സ ഒന്നു പരീക്ഷിക്കാം, രുചികരം

ബിരിയാണി പോലെത്തന്നെ ഒരു അറേബ്യൻ ഡിഷ് ആണ് കബ്സ വളരെ ലളിതമായി തന്നെ നമുക്ക് കബ്സ വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. എങ്ങനെയാണ് കബ്സ ഉണ്ടാക്കുന്നത് നോക്കിയാലോ

ഒരു കിലോ ബസ്മതി റൈസിന് ഒരു കിലോ ചിക്കൻ എന്ന രീതിയിൽ ആണ് നമ്മൾ ഇവിടെ എടുക്കുന്നത്. ആദ്യമായി ബസ്മതി റൈസ് നന്നായി കഴുകിയിട്ട് ഒരു ഒന്നര മണിക്കൂറോളം കുതിർത്തി വെക്കുക. അതിനുശേഷം കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ ഇലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഒരു ടേബിൾ സ്പൂൺ കൂടി ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് മാറിനെറ്റ് ചെയ്തു വയ്ക്കുക. ഒരു പാൻ ചൂടാക്കിയശേഷം അതിലേക്ക് ബട്ടർ ഇട്ടുകൊടുത്തു ചിക്കൻ ഒന്ന് ഫ്രൈ ചെയ്തെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ചു ഓയിൽ ഒഴിച്ച് ചൂടാക്കുക അതിലേക്ക് രണ്ട് വലിയ ഉള്ളി ചെറുതായി അരിഞ്ഞത് ഇട്ടു കൊടുത്ത നന്നായി ഇളക്കി കൊടുക്കുക നിറം ഒന്നു മാറി വരുമ്പോൾ മൂന്ന് ടേബിൾസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് പേസ്റ്റ് ഇട്ട് നന്നായി ഇളക്കുക.

അതിന്റെ ഒരു പച്ചമണം മാറുന്ന നേരത്ത് മിക്സിയിൽ അടിച്ചെടുത്തു രണ്ട് തക്കാളിയും രണ്ട് ടീസ്പൂൺ ടൊമാറ്റോ കെച്ചപ്പും അതിൽ ചേർക്കുക. ഈ ഗ്രേവി യിലേക്ക് ഒരു ഉണക്ക നാരങ്ങയും ചിക്കൻ സ്റ്റോക്ക് ക്യൂബും കസബ പൗഡറും കുരുമുളകും ഏലക്കായും കൂടി ഇട്ടു നന്നായി ഇളക്കി കൊടുക്കുക. ഈ ഗ്രേവി ലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം എന്ന രീതിയിൽ ഒഴിച്ചു കൊടുക്കുക. ഈ വെള്ളത്തിൽ കിടന്നിട്ട് ചിക്കൻ നന്നായി വെന്തതിനുശേഷം നേരത്തെ കുതിർത്തി വെച്ചിട്ടുള്ള അരി ഇതിലേക്ക് ഇട്ടു കൊടുക്കുക. ഉപ്പു-പാകത്തിന് നോക്കിയതിനുശേഷം ഹൈ ഫ്രെയിമിൽ ഒരു വിസിൽ വരുന്നതുവരെ കുക്ക് ചെയ്യുക അതുകഴിഞ്ഞ് കുറഞ്ഞ തീയിൽ ഒരു പത്ത് മിനിറ്റോളം കുക്ക് ചെയ്യുക. അങ്ങനെ നമ്മുടെ കബ്സ റെഡിയായി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക

Similar Posts