ബിസ്കറ്റ് കൊണ്ട് 5 മിനുട്ടിൽ തയ്യാറാക്കാവുന്ന കിടിലൻ കേക്ക്

ബിസ്ക്കറ്റ് കൊണ്ട് പല വിഭവങ്ങളും നമ്മൾ ഉണ്ടാക്കാറുണ്ട്. പുഡ്ഡിംഗ്, ബിസ്ക്കറ്റ് പേഡ,ഐസ്ക്രീം, ഷേക്ക്, കേക്ക് എന്നിവയൊക്കെ അവയിൽ ചിലതുമാത്രം.

എന്നാൽ ഇവിടെ തികച്ചും വ്യത്യസ്തമായി ബിസ്ക്കറ്റ് കൊണ്ടുള്ള ഒരു അടിപൊളി മധുരത്തെ പറ്റിയാണ് പറയാൻ പോകുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാൻ പറ്റും എന്നതാണ് ഇതിന്റെ പ്രത്യേകത. വീട്ടിലേക്ക് ഒരു ഗസ്റ്റ് ഒക്കെ വരുമ്പോൾ പെട്ടെന്ന് തന്നെ ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഒരു സ്നാക്കാണ് ഇത്. കുട്ടികൾക്കും ഇത് വളരെയധികം ഇഷ്ടമാകും.

ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഈ മധുരം ഏറോറൂട്ട് ബിസ്ക്കറ്റ് കൊണ്ട് ഉണ്ടാക്കുന്നതാണ് നല്ലത്. പത്ത് ബിസ്ക്കറ്റെങ്കിലും വേണം ഇതുണ്ടാക്കാൻ. ഇനി ഒരു ചെറിയ ജാറെടുത്ത് അതിൽ നാല് ടേബിൾസ്പൂൺ പഞ്ചസാര ഇടുക. അത് നന്നായി പൊടിച്ചെടുക്കണം. നിങ്ങളുടെ അടുത്ത് ഐസിംഗ് ഷുഗർ ഉണ്ടെങ്കിൽ അതുമതി. പൊടിച്ച പഞ്ചസാര ചെറിയ ബൗളിലേക്ക് ഇടുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ കൊക്കോ പൗഡർ ചേർക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്യുക. ഇനി അതിലേക്ക് നാലര ടേബിൾ സ്പൂൺ വെള്ളമോ തിളപ്പിച്ചാറ്റിയ പാലോ ചേർക്കാം. എന്നിട്ട് നന്നായി മിക്സ് ചെയ്യുക. മിക്സ് അധികം ലൂസായിട്ടോ അധികം കട്ടിയായിട്ടോ ആവാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി.

ഇനി ഓരോ ബിസ്ക്കറ്റും ഈ മിക്സിൽ രണ്ടുവശവും മുക്കി എടുത്ത് ഒരു പ്ലേറ്റിൽ വെക്കുക. ഓരോന്നിന്റെയും മേലെ കുത്തനെ വെച്ചാൽ മതി. ഇങ്ങനെ വെച്ചാൽ താഴേക്ക് കൊക്കോ പൗഡറിന്റെ മിശ്രിതം ഒഴുകി വന്നിട്ടുണ്ടാകും. അതുകൊണ്ട് ഈ ബിസ്ക്കറ്റിനെ വേറൊരു ചെറിയ പ്ലേറ്റിലേക്ക് മാറ്റി 10 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ഫ്രീസറിൽ ആണെങ്കിൽ അഞ്ചു മിനിറ്റ് മതിയാകും.

ഇനി ചോക്ലേറ്റ് ഉരുക്കി എടുക്കണം. നിങ്ങളുടെ അടുത്തുള്ള ഏത് ചോക്ലേറ്റ് വേണമെങ്കിലും എടുക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ച് വെള്ളമൊഴിച്ച് അത് തിളയ്ക്കുമ്പോൾ അതിന്റെ മേലെ വെയ്ക്കാൻ പറ്റുന്ന ഒരു പാത്രമെടുത്ത് അതിൽ ചോക്ലേറ്റ് വെയ്ക്കുക. നിങ്ങൾക്ക് മൈക്രോവേവ് ഉണ്ടെങ്കിൽ അതിൽ വച്ച് ഉരുക്കി എടുത്താലും മതി. 100 ഗ്രാം ചോക്ലേറ്റ് ആണ് വേണ്ടത്. അതൊരു സ്പൂൺ കൊണ്ടോ മറ്റോ ഒന്ന് മിക്സ് ആക്കുക. അതിൽ കുറച്ച് വെണ്ണയും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റി വെയ്ക്കണം.

ഇനി നേരത്തെ നമ്മൾ ഫ്രിഡ്ജിൽ വെച്ച ബിസ്ക്കറ്റ് പുറത്തെടുക്കുക. അത് അപ്പോഴേക്കും നല്ലവണ്ണം സെറ്റായി വന്നിട്ടുണ്ടാകും. ഇനി ചോക്ലേറ്റിന്റെ മിക്സ് എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. പ്ലേറ്റിന്റെ അവിടവിടെ ഒക്കെ ആകുന്ന ചോക്ലേറ്റ് ഒരു ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ചെടുത്താൽ മതി. ഇനി ഇത് അലങ്കരിക്കാൻ കുറച്ച് നട്സ് പൊടിച്ചിട്ട് ഇതിന്റെ മേലെയും വശങ്ങളിലുമൊക്കെ വിതറിയാൽ മതി. ഇനി ഫ്രീസറിൽ ഒരു 10 മിനിറ്റ് വെയ്ക്കുക. ശേഷം ഇത് മുറിച്ചെടുത്ത് കഴിക്കാൻ പറ്റും.

ഇത് വാനില ഐസ്ക്രീമിന്റെ കൂടെ ഒക്കെ കഴിക്കാൻ നല്ല ടേസ്റ്റ് ആയിരിക്കും. തീർച്ചയായും ഉണ്ടാക്കിനോക്കൂ..

https://www.youtube.com/watch?v=w1ItUZIJWp4

Similar Posts