ബിസ്ക്കറ്റ് തണുത്തു പോയോ? എന്നാൽ ഇനി ഇങ്ങനെ ചെയ്തു നോക്കൂ..!! തണുത്തു പോകാതെ ബിസ്ക്കറ്റ് ഒരുപാട് നാൾ സൂക്ഷിക്കാം..!!

വീട്ടിൽ കുട്ടികൾ ഉള്ള എല്ലാ ആളുകളും ബിസ്ക്കറ്റ് വാങ്ങാറുണ്ടായിരിക്കും. കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള ഒരു പരിഹാരമാണ് ബിസ്ക്കറ്റ്. ആയതിനാൽ തന്നെ കുട്ടികളുള്ള വീടുകളിൽ എപ്പോഴും കടയിൽ നിന്ന് ബിസ്ക്കറ്റ് വാങ്ങാൻ നിൽക്കാതെ കുറച്ച് അധികം വാങ്ങി സൂക്ഷിക്കുകയാണ് മിക്കവരും ചെയ്യാറുള്ളത്. എന്നാൽ ബിസ്‌ക്കറ്റിന്റെ പാക്കറ്റ് പൊട്ടിച്ച് അതിൽ നിന്ന് ബിസ്ക്കറ്റ് എടുത്ത ശേഷം ബാക്കിയുള്ളത് വെറുതെ പാത്രത്തിൽ അടച്ചു സൂക്ഷിച്ചാൽ പോലും കുറച്ച് നാളുകൾക്കു ശേഷം ഇത് തണുത്തു പോകും.

തണുത്തു പോയ ബിസ്ക്കറ്റ് കഴിക്കാൻ ആർക്കും തന്നെ താല്പര്യം ഉണ്ടാകില്ല. ഇത് സൂക്ഷിക്കുന്ന കാര്യത്തിൽ ഒരു ടിപ്പ് പ്രയോഗിച്ചാൽ ബിസ്ക്കറ്റ് ഏറെനാൾ തണുത്തു പോകാതെയും ഉറുമ്പുകളും മറ്റും കയറാതെയും സൂക്ഷിക്കാൻ സാധിക്കും. ഇതിനായി ആദ്യം ബിസ്ക്കറ്റുകൾ നിരത്തിവെക്കാൻ സാധിക്കുന്ന ഒരു പ്ലാസ്റ്റിക് കണ്ടൈനർ എടുക്കുക. ഇതിൽ ഒട്ടും നനവ് ഉണ്ടാകാൻ പാടില്ല. അതിനുശേഷം ഇതിലേയ്ക്ക് അരക്കപ്പ് അരി ഇട്ടു കൊടുക്കുക. അതിനുശേഷം ബിസ്ക്കറ്റുകൾ ഇതിൽ വൃത്തിയായി അടുക്കി വെക്കുക.

അതിനു ശേഷം പാത്രം മുറുകെ അടച്ചു വയ്ക്കണം. എയർ ടൈറ്റ് പാത്രങ്ങൾ എടുക്കുന്നതാണ് ഉചിതം. ഇനി എത്രനാൾ വേണമെങ്കിലും ബിസ്ക്കറ്റ് തണുത്ത് പോകാതെ ഇത്തരത്തിൽ സൂക്ഷിക്കാൻ സാധിക്കും.

Similar Posts