ബേക്കിംഗ് സോഡയോ, യീസ്റ്റോ ചേർക്കാതെ അരി കുതിർത്തരക്കാതെ പഞ്ഞിപോലൊരു വട്ടയപ്പം
അരി കുതിർത്ത് തെയും ഈസ്റ്റ് ബേക്കിംഗ് സോഡയോ ഉപയോഗിക്കാതെയും നമുക്ക് ഇന്ന് സോഫ്റ്റ് ആയ ഒരു അടിപൊളി വട്ടേപ്പം ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു നോക്കാം.
ഒരു മിക്സിയുടെ ജാർ ലേക്ക് ഒരു കപ്പ് അരിപൊടി ഇടുക. ഇതിലേക്ക് ഒരു മുക്കാൽ കപ്പ് നാളികേരവും രണ്ട് ടേബിൾസ്പൂൺ ചോറും ചോറിന് പകരം അവിൽ കുതിർത്തത് വേണമെങ്കിലും ചേർക്കാം. മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്തു കൊടുക്കുക. ഇതെല്ലാം കൂടി നല്ല മയത്തിൽ അരച്ചെടുക്കുക. മറിച്ച് എടുക്കുമ്പോൾ വെള്ളം കൂടി പോവാതെ പ്രത്യേകം ശ്രദ്ധിക്കുക. അരച്ചെടുത്ത ഇരിക്കുന്ന ഈ മാവ് ഒരു പാത്രത്തിലേക്ക് മാറ്റി അതിനു ശേഷം കാൽകപ്പ് നാളികേര വെള്ളത്തിൽ ഒരു ടീസ്പൂൺ പഞ്ചസാര ഇട്ടുകൊടുത്ത വെള്ളം ചേർക്കുക. ഇത് തലേദിവസം തന്നെ ഉണ്ടാക്കി വയ്ക്കാൻ ശ്രദ്ധിക്കുക. ഈസ്റ്റിന് പകരം ആണ് ഇത് ചേർക്കുന്നത്.
ഇതിലേക്ക് ഒരു നുള്ള് ഉപ്പും ഒരു അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്തു കൊടുക്കുക ഇതെല്ലാംകൂടി നമ്മുടെ കൈ വെച്ച് തന്നെ നന്നായി മിക്സ് ചെയ്ത് കൊടുക്കുക. ഇത് ഒരു മൂടി കൊണ്ട് അടച്ചുവെച്ച് പൊങ്ങി വരാൻ വേണ്ടി എട്ടു മണിക്കൂറെങ്കിലും വയ്ക്കുക. ഇനി ഇത് ആവിയിൽ വേവിച്ചെടുക്കുന്ന വേണ്ടി ഇഡലി പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിനുശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണയോ നെയ്യോ തടവിക്കൊടുത്തു മാവോ ഈ പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. പാത്രം അടച്ചു വെച്ച് ഒരു മീഡിയം തീയിൽ 15 മിനിറ്റ് വേവിച്ചെടുക്കുക.
നിങ്ങൾക്ക് ഡ്രൈഫ്രൂട്ട്സ് എല്ലാം ഇട്ട ഗണേശ ചെയ്യണമെങ്കിൽ പാത്രം അടച്ചു വച്ച് 5 മിനിറ്റിന് ശേഷം ഡ്രൈഫ്രൂട്സ് വെച്ച് അലങ്കരിച്ച് 15 മിനിറ്റിനുശേഷം എടുത്താൽ മതിയാകും. വട്ടേപ്പം ആയിക്കഴിഞ്ഞാൽ തണുത്തതിനു ശേഷം മാത്രം പാത്രത്തിൽ നിന്നും പുറത്തേക്കെടുക്കുക. നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കണം വളരെ സോഫ്ററ്റും ടേസ്റ്റുമായ വട്ടേപ്പം ആണിത്.