ബേക്കിംഗ് സോഡ കൊണ്ട് ഇത്രയും ഉപകാരങ്ങൾ ഉണ്ടായിരുന്നോ!! ഇതുവരെ അറിയാതെ പോയ ബേക്കിംഗ് സോഡയുടെ ഉപയോഗങ്ങൾ ഇവയാണ്..!!

ബേക്കിംഗ് സോഡാ ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. എന്നാൽ പല ആളുകൾക്കും ഇതിൻറെ ശരിയായ ഉപയോഗങ്ങളെ കുറിച്ച് അറിയില്ല. ഇവ എന്തെല്ലാമാണെന്ന് ഇവിടെ ചർച്ച ചെയ്യാം. ബേക്കിംഗ് സോഡ പാചക ആവശ്യങ്ങൾക്കും, അല്ലാതെയും എങ്ങനെയാണ് ഉപയോഗിക്കുക എന്ന് വിശദമായി പരിശോധിക്കാം. ഇതൊരു നല്ല മൗത്ത് വാഷ് ആയി യൂസ് ചെയ്യാവുന്നതാണ്. നമ്മൾ എത്ര നന്നായി ബ്രഷ് ചെയ്താലും ചില അണുക്കൾ പോകാതെ നിൽക്കുന്നുണ്ടാകും.

ഇവ നീക്കം ചെയ്യാൻ ബേക്കിംഗ് സോഡാ കൊണ്ട് മൗത്ത് വാഷ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് നമ്മുടെ ശ്വാസം ഫ്രഷായി നിലനിർത്താനും സഹായിക്കും. ബാക്കിങ് സോഡാ വായ്പുണ്ണ് മാറ്റാനായി ഉപയോഗിക്കാവുന്നതാണ്. ബേക്കിംഗ് സോഡ അൽപം ചൂടുവെള്ളത്തിൽ കലർത്തി കുൽക്കുഴിയുന്നത് ഇത് പെട്ടെന്ന് മാറാനായി സഹായിക്കുന്നു. നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന പേസ്റ്റ്നോടൊപ്പം ബേക്കിംഗ് സോഡയും മിക്സ്സ് ചെയ്തു ഉപയോഗിക്കുകയാണെങ്കിൽ പല്ല് വെളുക്കാൻ സഹായിക്കും. ഇത് നമുക്ക് നല്ലൊരു deodorant ആയിട്ട് ഉപയോഗിക്കാവുന്നതാണ്. വിയർപ്പുമണം തടയാൻ ബേക്കിംഗ് സോഡ ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നത് ഏറെ നല്ലതാണ്.

ശരീരം എപ്പോഴും വിയർക്കുന്ന ആളുകൾ ഈയൊരു രീതി പരീക്ഷിച്ചു നോക്കുന്നത് ഏറെ ഫലപ്രദമായിരിക്കും. ഇതു മാത്രമല്ല സ്കിന്നിൽ ഉണ്ടാകുന്ന സൺ ടാനും, ചൊറിച്ചിലും എല്ലാം മാറ്റാനായി ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ആൻറി ബാക്ടീരിയൽ പ്രോപ്പർട്ടികൾ അലർജികൾ ഇല്ലാതാക്കാൻ സഹായിക്കും. ഇത്തരത്തിൽ പാചകത്തിനു പുറമേ നിരവധി ഗുണങ്ങളാണ് ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് കൊണ്ട് ഉള്ളത്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായി കാണാനായി ശ്രദ്ധിക്കുക.

https://youtu.be/xEhRCHfTc04