ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹം, സ്വർണം അണിയാതെ ഏവരെയും ഞെട്ടിച്ചു, മാതൃക

ഒരു വിവാഹം എന്നത് ഏതൊരു സാധാരണക്കാരനും താങ്ങാവുന്നതിലുമപ്പുറമാണ്. ഇന്ന് കുതിച്ചുയരുന്ന സ്വർണ്ണ വിലയും സാധനങ്ങളുടെ വിലക്കയറ്റവുമാണ് ഇതിന് കാരണം. എന്തായാലും നമ്മുടെ മക്കളുടെ വിവാഹം വളരെ ആർഭാടപൂർവം നടത്തണമെന്നാണ് ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. വലിയ സമ്പാദ്യമൊന്നുമില്ലാത്തവരാണെങ്കിൽ വലിയ കടബാധ്യതയിലേക്കാണ് പോവുക.

എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കല്യാണമാണ് രണ്ടാഴ്ച മുൻപ് നടന്നിരിക്കുന്നത്. സാക്ഷാൽ ബോബി ചെമ്മണ്ണൂരിന്റെ ഏക മകൾ അന്ന ബോബിയുടെ വിവാഹമാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ നടന്നിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് എന്ന കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള സ്വർണ്ണവ്യാപാര മുതലാളിയുടെ മകളുടെ വിവാഹം ഒരു തരി പൊന്നു പോലുമില്ലാതെയാണ് നടന്നത്. സമൂഹമാധ്യമങ്ങളിലും ട്രോളികളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ബോബി വളരെ ലളിതമായ രീതിയിലാണ് മകളുടെ വിവാഹം കഴിപ്പിച്ചത്.

മലയാള സിനിമയിലെ സംവിധായകനും സഹ നടനുമായ സാം സിബിൻ ആണ് സോഫയുടെ കഴുത്തിൽ മിന്നു ചാർത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയെങ്കിലും സാം ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ മാത്രമാണ് ലോകം ഈ കല്യാണക്കാര്യം അറിഞ്ഞത്. ആളും ആരവങ്ങളുമില്ലാതെ കഴിഞ്ഞ ഈ കല്യാണത്തിന് ഒരു വെള്ള നെക്ളേസും കമ്മലും മോതിരവും മാത്രമാണ് സോഫിയുടെ ആഭരണം. വാർത്ത അറിഞ്ഞതു മുതൽ നിരവധി പേരാണ് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നത്. ഇനിയുള്ള തലമുറയ്ക്ക് ഒരു മാതൃക ആകുന്ന രീതിയിലുള്ള ഈ പ്രവർത്തി കൂടുതൽ ആളുകൾക്ക് പ്രചോദനം ആകുമെന്ന് കരുതാം.

Similar Posts