ബ്രഡ് കൊണ്ട് കിടിലൻ രുചിയിൽ ഒരു മധുര പലഹാരം തയ്യാറാക്കാം

നമുക്ക് ഇന്ന് ബ്രെഡ് ഗുലാബ് ജാം ഉണ്ടാക്കിയാലോ? ഗുലാബ് ജാമുൻ ടേസ്റ്റ് തന്നെയാണ് ഒരുപാട് ചേരുവകളൊന്നും വേണ്ട വീട്ടിലുള്ള സാധനങ്ങൾ വെച്ച് തന്നെ നമുക്ക് ഉണ്ടാക്കാവുന്നതാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നത് നോക്കാം.

നമ്മൾക്ക് ഒരു 8 സ്ലൈസ് ബ്രെഡ്‌ അതിന്റെ സൈഡ് എല്ലാം കളഞ്ഞതിനുശേഷം ഒരു മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. ഈ പൊടിച്ച് ബ്രെഡ് ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് നല്ലപോലെ മിക്സ് എടുക്കുക.

ഇതിലേക്ക് കുറച്ച് കുറച്ച് പാൽ ഒഴിച്ചു കൊടുത്തു കുഴച്ചെടുക്കുക നമ്മൾ പുട്ട് ഉണ്ടാക്കുന്ന മാവിന്റെ പരുവത്തിൽ വേണം ഇങ്ങനെ കുഴിച്ചെടുക്കാൻ. ഇതിൽനിന്ന് കുറേശ്ശെ മാവെടുത്ത് നമ്മൾ കയ്യിൽ വച്ച് നന്നായി പ്രസ് ചെയ്ത് ഉരുട്ടിയെടുക്കുക. എല്ലാ മാവും ഇങ്ങനെ തന്നെ ബോൾസ് ആക്കി എടുക്കുക. ഒരു പാത്രം അടുപ്പത്തു വെച്ച് ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ഈ എണ്ണയിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ബോക്സ് ഓരോന്നായി ഇട്ട് മീഡിയം തീയിൽ വറുത്ത് കോരുക. ഒരു ഗോൾഡൻ ബ്രൗൺ കളർ ആയി വരുമ്പോൾ നമുക്ക് ഇത് മാറ്റാം.

ഇനി പഞ്ചസാര ലായനി ഉണ്ടാക്കുന്നതിനു വേണ്ടി ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ടു കൊടുക്കുക ഒരു കപ്പ് വെള്ളം കൂടി ഒഴിച്ചു കൊടുത്തു നന്നായി തിളപ്പിച്ച് എടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ഏലയ്ക്കാപൊടി കൂടി ചേർത്ത് കൊടുക്കുക. പഞ്ചസാര ലായനി തിളച്ചതിനുശേഷം ഓഫ് ചെയ്ത് അതിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ബ്രെഡ് ബോൾസ് ഇട്ടു കൊടുത്തു നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് ഒരു അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വക്കുക. പഞ്ചസാര ലായനിയിൽ കിടന്ന് ബ്രഡ് ബോൾസ് എല്ലാം നല്ല സോഫ്റ്റ് ആയിട്ടുണ്ടാവും. നമ്മുടെ ബ്രെഡ് ഗുലാബ് ജാം ഇവിടെ റെഡി ആയിട്ടുണ്ട് നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കണം.

Similar Posts