ബ്രാൻഡഡ് സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ സെക്കന്റ് ഹാൻഡ് വണ്ടികൾ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉള്ളതാണ് ഈ പറയുന്ന കാര്യങ്ങൾ. ആദ്യം പറയുന്നത് മാരുതി സുസുക്കി വണ്ടികൾ കുറിച്ചാണ്. യൂസർ ഫ്രണ്ട്ലി വണ്ടികളാണ് മാരുതി സുസുക്കിയുടെ വണ്ടികൾ. സ്വിഫ്റ്റ്,സ്വിഫ്റ്റ് ഡിസയർ, എർട്ടിഗ, ഇങ്ങനെ രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ വാങ്ങിക്കാൻ പറ്റുന്ന സെക്കൻഡ് ഹാൻഡ് മാരുതി വണ്ടികൾ ഉണ്ട്. ഒന്നര കിലോമീറ്റർ വരെയും, മെയിന്റനൻസ്, പേപ്പർ ക്ലിയറൻസ്, ഒക്കെ പ്രശ്നം ഇല്ലാത്തതാണെങ്കിൽ ഈ വണ്ടികൾ എടുക്കുന്നതിൽ കുഴപ്പമില്ല.
ഹുണ്ടായുടെ വാഹനങ്ങളിലേക്ക് വരുമ്പോൾ, സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ i20 കൂടുതൽ പേരും ചൂസ് ചെയ്ത് കാണാറുണ്ട്. പ്രോപ്പർ മെയിന്റനൻസ് ഉണ്ടെങ്കിൽ നമുക്ക് ഹുണ്ടായിയുടെ വണ്ടികൾ നമുക്ക് വിശ്വസിച്ചു വാങ്ങാവുന്നതാണ്. രണ്ടേമുക്കാൽ ലക്ഷം രൂപ മുതൽ വിലവരുന്ന Xcent, Grand i10, വെർണ, i20 ഒക്കെ നമുക്ക് വലിയ കുഴപ്പമില്ലാത്ത വണ്ടികൾ ആണ്.
ഷെവർലെ വണ്ടികൾ വാങ്ങിക്കുമ്പോൾ നമ്മൾ കൂടുതലും പ്രിഫർ ചെയ്യുന്നത് ബീറ്റ് ആണ്. എന്നാൽ ബീറ്റിനെ സംബന്ധിച്ചിടത്തോളം ചെറിയ പൈസക്ക് സെക്കൻഡ് വണ്ടികൾ വാങ്ങി വലിയ പൈസമുടക്കി മൈന്റെനൻസ് നടത്തിയവരും ഉണ്ട്.ബീറ്റ് എടുക്കുമ്പോൾ എൻജിൻ കണ്ടീഷൻ കൃത്യമായും ചെക്ക് ചെയ്ത് ഉറപ്പ് വരുത്തുക.നല്ല എൻജിൻ ഉള്ള ബീറ്റ് ആണെങ്കിൽ 1.5lakh കിലോമീറ്റർ ഓടിയ വണ്ടി വലിയ കുഴപ്പമില്ല.
ഫോക്സ്വാഗൺ പൊതുവെ എല്ലാവർക്കും ഇഷ്ടമാണ്. പോളോ, വെന്റോ, അങ്ങനെ ജനകീയ മോഡലുകൾ ഉണ്ട്. ബാക്ക് കംപ്രഷൻ കുറഞ്ഞ നല്ല എൻജിൻ കണ്ടിഷൻ ഉള്ള വണ്ടികൾ നോക്കി സെലക്ട് ചെയ്യുക. വിശദമായി അറിയാൻ വീഡിയോ കാണുക.