ബ്രെയിൻ കാൻസർ ബാധിച്ച് ചേച്ചി, പണം കണ്ടെത്താൻ വഴിയോര കച്ചവടനിറങ്ങി പത്തുവയസ്സുകാരൻ

ചേച്ചിയുടെ ചികിത്സക്കായി അധ്വാനിച്ച് പണം കണ്ടെത്താൻ തെരുവ് കച്ചവടത്തിന് ഇറങ്ങിയ പത്തു വയസ്സുകാരൻ സയ്യിദ് അസീസ് എന്ന ഹൈദരബാദ് ബാലന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ബ്രെയിൻ കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചേച്ചി സക്കീന ബിഗത്തിന്റെ ചികിത്സയ്ക്കാണ് പണം തേടിയാണ് ഈ ബാലൻ തെരുവിൽ പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്നത്

സയ്യിദ് അസീസിന്റെ സഹോദരി സക്കീനയ്ക്ക് രണ്ടുവർഷം മുമ്പാണ് ബ്രെയിൻ കാൻസർ ബാധിച്ചത്. ആശുപത്രി ചെലവ് താങ്ങാൻ പറ്റാതെയായപ്പോൾ അമ്മ ബിൽക്കസ് ബീഗം പക്ഷികൾക്കുള്ള തീറ്റ വിൽക്കാൻ വഴിയോരങ്ങളിൽ ലേക്ക് പോവുകയായിരുന്നു. അമ്മയെ സഹായിക്കാൻ ആയാണ് സയ്യിദ് കൂടെ കൂടുന്നത്. പക്ഷേ ഈ പത്തു വയസ്സുകാരനെ കണ്ടു ശ്രദ്ധിക്കാതെ പോകാൻ ആർക്കും ആവില്ല.

റേഡിയോ തെറാപ്പി ചെയ്യണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് തെലങ്കാന സർക്കാരിൽ നിന്ന് ഇവർക്ക് സഹായം ലഭിച്ചിരുന്നുവെങ്കിലും സക്കീനയുടെ ചികിത്സയ്ക്ക് ഈ പണം കൊണ്ടു മാത്രം തികയില്ലായിരുന്നു. അങ്ങനെയാണ് സയ്യിദും അമ്മയും കച്ചവടത്തിന് ഇറങ്ങുന്നത്.

നേരത്തെ ലഭിച്ച തുച്ഛമായ തുക മാത്രമാണ് ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും മറ്റ് സഹായങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല എന്നും പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്നതിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ഇപ്പോൾ തങ്ങളുടെ ആശ്രയം എന്നും ബിൽക്കസ് ബീഗം പറയുന്നു. എംആർഐ രക്തപരിശോധന എക്സ്-റേ തുടങ്ങി ചികിത്സയുടെ പരിശോധനകൾപോലും ചെയ്യാനാവാതെ ബുദ്ധിമുട്ടിലാണ് ഈ കുടുംബം. ചേച്ചിയെ രക്ഷിക്കാൻ എല്ലാവരുടെയും സഹായം ഉണ്ടാകണം എന്ന് തന്നെയാണ് സയ്യിദ് എന്ന 10 വയസ്സുകാരനും അമ്മയും അഭ്യർത്ഥിക്കുന്നത്.

Similar Posts