ഭവന പുനരുദ്ധാരണത്തിന് 50000 രൂപ ലഭിക്കും..!! ധനസഹായ പദ്ധതിക്കായി ഇപ്പോൾ അപേക്ഷിക്കാം..!!
നമ്മുടെ സംസ്ഥാനത്ത് നിർധനരായ നിരവധി പേരുണ്ട്. ദാരിദ്ര്യത്തിൽ കഴിയുന്ന ഇത്തരം ആളുകളിൽ ഒരുപാട് പേർക്ക് സ്വന്തമായി ഭവനം പോലുമില്ല. ഭവനം ഉള്ളവർ ആണെങ്കിൽ വളരെയധികം പരിതാപ സ്ഥിതിയിലായിരിക്കും കഴിയുന്നത്. പണമില്ലാത്തതിനാൽ ഭവനം അടച്ചുറപ്പാക്കുന്നതിനോ അറ്റകുറ്റപണികൾ നടത്തുന്നതിനോ ഇത്തരം ആളുകൾക്ക് സാധിച്ചെന്നു വരില്ല.
ഇത്തരത്തിൽ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ട ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി അനുസരിച്ചാണ് സംസ്ഥാനത്തെ നിർധനരായ ആളുകൾക്ക് ഭവനം പുതുക്കിപ്പണിയുന്നതിന് ധനസഹായം വിതരണം ചെയ്യുന്നത്. വിധവകളും ഭർത്താവ് ഉപേക്ഷിച്ചുപോയവരും ആയ വനിതകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഈ പദ്ധതി വഴി ലഭിക്കുന്ന തുക തിരിച്ചടയ്ക്കേണ്ടതില്ല എന്നതാണ് മറ്റൊരു പ്രത്യേകത. വീടിന്റെ റൂഫിംഗ്, ഫ്ലോറിങ്, ജനൽ, വാതിൽ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ഈ തുക ഉപയോഗിക്കാൻ സാധിക്കും.
അപേക്ഷകയുടെ അല്ലെങ്കിൽ പങ്കാളിയുടെ പേരിൽ ആയിരിക്കണം വീട് ഉണ്ടായിരിക്കേണ്ടത്. മാത്രമല്ല വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് ആണ്. പദ്ധതിയിൽ അപേക്ഷിക്കുന്ന ബിപിഎൽ റേഷൻ കാർഡ് ഉടമകളായ വനിതകൾക്ക് മുൻഗണന ലഭിക്കും. കൂടാതെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ഉണ്ടെങ്കിൽ ഇത്തരം കുടുംബങ്ങൾക്കും മുൻഗണന ലഭിക്കുന്നതാണ്. ആയതിനാൽ ഈ അവസരം ആരും പാഴക്കരുത്. അർഹരായ ആളുകൾ ഉടൻതന്നെ അപേക്ഷ നൽകി പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കുക.