മണൽ ആണോ എംസാൻഡ് ആണോ വീട് നിർമ്മാണത്തിന് ഏറ്റവും നല്ലത്, വിശദമായി അറിയാം
മണലിന്റെ ലഭ്യത കുറഞ്ഞതുകാരണം കെട്ടിട നിർമ്മാണ മേഖല സ്തംഭിച്ചു തുടങ്ങിയപ്പോഴാണ് എംസാൻഡ് പോലുള്ള മെറ്റീരിയലുകൾ ലഭ്യമായി തുടങ്ങിയത്. എന്നാൽ ആറ്റുമണൽ ആണോ കൃത്രിമമായി നിർമിച്ചെടുത്ത ഈ പാറപ്പൊടി ആണോ ഏറ്റവും ഗുണകരം ആയിട്ടുള്ളത് എന്ന കാര്യത്തിൽ എല്ലാവർക്കും ഏറെ സംശയമാണ്. എംസാൻഡ് പൊതുവേ കരമണൽ ആയി പറയാം. പുഴമണലും കരമണലും ലഭിക്കുന്നുണ്ടെങ്കിലും വിലയിലെ കുറവും ലഭ്യതയുടെയും കാര്യത്തിലും എംസാൻഡ് മുന്നിട്ടുനിൽക്കുന്നു.
ഗുണനിലവാരത്തിൽ ഏതാണ് കൂടുതൽ നല്ലത് എന്നാണ് ഇന്ന് ചർച്ചാ വിഷയം. എം സാൻഡ് കരിങ്കല്ല് പൊടിച്ചു ഉണ്ടാക്കുന്നതാണ്. പുഴമണൽ ആകട്ടെ പുഴയിൽ നിന്നും ലഭിക്കുന്നതും. ആളുകൾക്ക് പൊതുവെ ഒരു ധാരണയുണ്ട് എംസാൻഡ് നിലവാരം കുറഞ്ഞതും പുഴമണൽ നിലവാരത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നതും ആണെന്ന്. എന്നാൽ ശാസ്ത്രീയമായ നിർമ്മാണ രീതികളിൽ രണ്ടിനും ഏതാണ്ട് തുല്യ സ്ഥാനമാണുള്ളത്.
നല്ല നിർമ്മാതാക്കളിൽ നിന്നും എംസാൻഡ് വാങ്ങുന്നത് അതിന്റെ ഇത്തരം സംശയങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. സാധാരണഗതിയിൽ പുഴ മണലിൽ മൂന്ന് ശതമാനത്തോളം മണ്ണിന്റെ അംശം കാണാറുണ്ട്. ഇത് പൊതുവെ അംഗീകരിക്കപ്പെടുന്നത് ആണ്.
കേരളത്തിലെ പുഴമണളിൽ അഞ്ച് ശതമാനം തൊട്ട് 20 ശതമാനം വരെ മണ്ണിന്റെ സാന്നിധ്യം അനുഭവപ്പെടാറുണ്ട് എന്ന് അനുഭവസ്ഥർ പറയുന്നു. ഇക്കാര്യം നമ്മുടെ കെട്ടിടത്തിന്റെ നിലവാരത്തെ ബാധിക്കുമെന്നത് നമ്മൾ ഓർക്കേണ്ടതാണ്. എന്നാൽ എംസാൻഡ്കളിൽ പൊതുവേ ഈ പ്രശ്നം കാണാറില്ല. മനുഷ്യനിർമ്മിതമായ എം സാൻഡ് പ്രോസസിംഗ് ടൈമിൽ ഓരോ കാലയളവിലും കൃത്യമായ ടെസ്റ്റിന് വിധേയമാക്കിയാണ് രൂപപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ പാകപ്പിഴകൾ ഒന്നും തന്നെ ഉണ്ടാവാനിടയില്ല. iso അംഗീകാരത്തോടുകൂടി ആണ് ഇവ മാർക്കറ്റിൽ ലഭ്യമാകുന്നത്. വീഡിയോ കാണുക