മത്തി ഇങ്ങനെ പൊരിച്ച് കഴിച്ചിട്ടുണ്ടോ? ഇത്രയും വ്യത്യസ്ത രുചി വേറെ ഇല്ല!

പച്ചമുളക് അരച്ച് പുരട്ടി നല്ല നാടൻ മത്തി പൊരിച്ചത് കഴിച്ചിട്ടുണ്ടോ. ഒന്ന് പരീക്ഷിക്കാവുന്നതാണ് സൂപ്പർ ടേസ്റ്റല്ലേ! ആദ്യം മത്തി മുറിച്ച് കഴുകി വൃത്തിയാക്കി അതിന്റെ മുകളിൽ കത്തികൊണ്ട് ചെറിയ വര ഉണ്ടാക്കിയെടുക്കുക. ഇതിനുശേഷം കുറച്ചു പച്ചമുളക് , നെടുകെ കീറി അതിന്റെ ഉള്ളിലെ കുരുക്കൾ ഒക്കെ നീക്കം ചെയ്ത കുറച്ചു പച്ചമുളകും,കുരുക്കൾ നീക്കം ചെയ്യാത്തതും അരച്ചെടുക്കാനായി എടുക്കുക. എരിവ് ബാലൻസ് ചെയ്യാനാണ് ഇങ്ങനെ രണ്ട് രീതിയിൽ പച്ചമുളക് എടുത്തിരിക്കുന്നത്.

മിക്സിയുടെ ചെറിയ ജാറിൽ ഇത്രയും പച്ചമുളക് എടുത്ത് ചെറിയ കഷണം ഇഞ്ചി അതിൽ മുറിച്ച് ചേർക്കുക. കൂടെ കുറച്ച് വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം ചേർക്കുക. ഒരു ടീസ്പൂൺ കുരുമുളകും ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ മഞ്ഞപ്പൊടി ഇട്ടുകൊടുക്കുക, ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില ചേർത്ത് ഒരു ചെറുനാരങ്ങയുടെ പകുതിയും പിഴിഞ്ഞ് കൊടുത്തു ഉപ്പിട്ട് കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക.

ഇങ്ങനെ അരച്ചെടുത്ത കൂട്ട് മത്തിയിൽ പുരട്ടികൊടുക്കുക. ഒരു 30മിനിറ്റോളം ഈ കൂട്ട് നന്നായി പിടിക്കാൻ വെക്കുക. വേണമെങ്കിൽ ഫ്രീസറിൽ വെക്കാം. ഇനി ഇതിനെ ഫ്രൈ ചെയ്‌തെടുക്കാവുന്നതാണ്. പരന്ന ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് മത്തി ഇട്ടുകൊടുക്കുക. രണ്ട് വശവും നന്നായി പൊരിച്ച് എടുക്കുക. വിശദമായി വീഡിയോ കാണുക

Similar Posts