മത്സ്യങ്ങളെ ബൗളിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മത്സ്യങ്ങളെ ബൗളിൽ വളർത്താറുണ്ടോ…? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം. മത്സ്യങ്ങളെ ബൗളിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

തുടക്കക്കാർ മത്സ്യം വളർത്തുമ്പോൾ ആദ്യം ബൗളിലാണ് വളർത്താറുള്ളത്. ഗപ്പി, ഫൈറ്റർ, ബീറ്റ, ഗോൾഡ് ഫിഷ് തുടങ്ങിയ ചെറിയ മത്സ്യങ്ങളെയാണ് സാധാരണ ബൗളിൽ വളർത്താൻ സാധിക്കുന്നത്. ഇങ്ങനെ ബൗളിൽ വളർത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ ഇവ പെട്ടെന്ന് മരിച്ചുപോകും. അപ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

മീനുകളെ വളർത്തുമ്പോൾ അവക്ക് നന്നായി നീന്തി കളിക്കാനുള്ള സ്ഥലം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വളരെ ചെറിയ ബൗൾ തിരഞ്ഞെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബൗൾ വാങ്ങി വന്നാലുടൻ മീനിനെ അതിലേക്ക് മാറ്റാതെ ഇരിക്കണം. ആദ്യം തന്നെ ഇളംചൂടുള്ള വെള്ളത്തിൽ അല്പം കല്ലുപ്പു ചേർത്ത് നന്നായി ബൗൾ കഴുകിയെടുക്കുക. അതിനു ശേഷം മാത്രം മീനുകളെ അതിലേക്ക് മാറ്റുക. ഒന്നുകിൽ അതേ വെള്ളത്തിൽ തന്നെ ബൗളിലേക്ക് ചേർക്കാം. അല്ലെങ്കിൽ കിണറിലെ വെള്ളം ചേർത്ത് മീനുകളെ അതിലേക്ക് മാറ്റാം.

അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് മീനുകൾക്ക് ഭക്ഷണം കൊടുക്കുന്ന കാര്യം. വളരെ കുറച്ചു മാത്രം ഭക്ഷണം മാത്രമേ കൃത്യമായ ഇടവേളകളിൽ ഇവയ്ക്ക് ഇട്ടു കൊടുക്കാൻ പാടുകയുള്ളൂ. അല്ലെങ്കിൽ തീറ്റ ഒരുപാട് കൂടിപ്പോയാൽ ഇവയ്ക്ക് അസുഖം വരുകയും ഇവ മരിച്ചുപോവുകയും ചെയ്യാൻ സാധ്യതയുണ്ട്.

വെള്ളത്തിൽ അഴുക്ക് വന്നാൽ ഇടയ്ക്ക് വെള്ളം മാറ്റി കൊടുക്കുകയും വേണം. പിന്നെ ബൗളിൽ മീൻ വളർത്തുമ്പോൾ കുറഞ്ഞത് രണ്ടെണ്ണം മാത്രമേ വളർത്താൻ സാധിക്കുകയുള്ളൂ. ഒരുപാടു മീനുകളെ ഒരുമിച്ച് ബൗളിൽ വളർത്തുമ്പോൾ അവർ പെട്ടെന്ന് തന്നെ ചത്തുപോകും. ഇങ്ങനെയുള്ള കാര്യങ്ങൾ പ്രധാനമായും ബൗളിൽ മീൻ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ നല്ല രീതിയിൽ നമുക്ക് മത്സ്യങ്ങളെ വളർത്താൻ സാധിക്കും.

https://www.youtube.com/watch?v=Rbh50qgiS0k

Similar Posts