മലയാളികളുടെ പ്രിയപ്പെട്ട അവതാരികയുടെ വിവാഹ വിശേഷങ്ങൾ

ടെലിവിഷൻ അവതാരികയും സീരിയൽ നടിയുമായ എലീന പടിക്കലിനെ അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. മിനിസ്ക്രീനിൽ നമ്മളെ ചിരിപ്പിക്കുകയും കലപില കൂട്ടുകയും ചെയ്യുന്ന എലീനയെ ഏവർക്കും സുപരിചിതമാണ്. തന്റെ എട്ടാം വയസ്സിൽ മിനിസ്ക്രീനിൽ കടന്നു വന്ന എലീന ധാരാളം സീരിയലുകളിലും പ്രോഗ്രാം അവതാരികയായും ബിഗ് സ്ക്രീനിലും തിളങ്ങി നിന്നു. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കോമഡി പ്രോഗ്രാമായ കോമഡി സ്റ്റാർ പരിപാടിയിൽ അവതാരിക ആയിട്ടുണ്ട്. കൂടാതെ ബിഗ്ബോസ് സീസൺ 2 വിലും ഫുഡ് വ്ലോഗ് എന്ന പരിപാടിയിലും ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് എലീനയുടെ വിവാഹത്തെക്കുറിച്ചാണ്. ഈ കൊല്ലം ജനുവരിയിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. എൻഞ്ചിനീയർ രോഹിത്താണ് വരൻ. വിവാഹച്ചടങ്ങുകൾ വരന്റെ നാടായ കോഴിക്കോട് വച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വളരെ ലളിതമായ രീതിയിൽ ഹിന്ദു ക്രിസ്ത്യൻ ആചാരപ്രകാരമാണ് നടത്തുക. കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന വിവാഹമായതിനാൽ അധികം ആരെയും പങ്കെടുപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. എലീനയ്ക്കാണെങ്കിൽ ഒരുപാട് കസിൻസും സുഹൃത്തുക്കളും ഉണ്ട്, അവരൊക്കെ അന്യനാടുകളിൽ സെറ്റിൽഡാണ്. കോവിഡ് കാലമായതിനാൽ ചുരുങ്ങിയ ആൾക്കാരെ മാത്രമേ പങ്കെടുപ്പിക്കാൻ പറ്റുകയുള്ളൂ അതിനാൽ തന്നെ എലീന വളരെ ദുഃഖിതയാണ്.

വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത അനുഭവമായിരിക്കും. അതുകൊണ്ട് തന്നെ ആഭരണത്തോട് അത്ര താൽപര്യമില്ലാത്ത എലീന തന്റെ വിവാഹ സാരിയിൽ വ്യത്യസ്തത ആഗ്രഹിക്കുന്നു. എലീനയുടെ സുഹൃത്തായ ആര്യയാണ് ടിപ്പിക്കൽ ഹിന്ദു വെസ്സിങ്ങ് സാരി അലങ്കരിക്കുന്നത്. തികച്ചും ലളിതവും പരമ്പരാഗത രീതിയിലുള്ള സാരിയായിരിക്കുമത്. രോഹിത്തിന്റെയും എലീനയുടെയും പേരിന്റെ ഫസ്റ്റ് ലെറ്റർ ഉപയോഗിച്ചാണ് ഇത് തയ്യറാക്കുന്നത് എന്നത് ഏറെ പുതുമയുള്ള ഒരു കാര്യമാണ്. കൂടാതെ സാരിയിൽ എലീനയുടെ അമ്മയുടെയും അച്ഛന്റെയും പേര് ഉൾപ്പെടുത്തുമെന്നത് അവളുടെ ആശയായിരുന്നു. എലീനയുടെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരം അവരുടെ ആശംസ കൂടി ചേർത്ത് സാരി ഭംഗിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. സാരി കിട്ടുമ്പോൾ എങ്ങനെയായിരിക്കുമെന്ന എക്‌സൈറ്റ്മെന്റിലാണ് അവളിപ്പോൾ. വിവാഹസാരി കൂടാതെയുള്ള ഡ്രസ്സുകളൊക്കെ ഡിസൈൻ ചെയ്യുന്നത് എലീനയുടെ കോസ്റ്റ്യൂം ഡിസൈനർ ആയ നിതിൻ തന്നെയാണ്.

ഇന്റെർ കാസ്റ്റ് മാര്യേജായതിനാൽ വിഹാഹം ഹിന്ദു ആചാരപ്രകാരവും റിസപ്ഷൻ ക്രിസ്ത്യൻ രീതിയിലുമാണ് തീരുമാനിച്ചത്. വിവാഹത്തിന് ട്രഡീഷണൽ സാരിയും റിസപ്ഷന് ഷാംപെയിൻ നിറത്തിലുള്ള ഗൗണുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. റിസപ്‌ഷന്റെ കോസ്റ്റ്യൂം അലങ്കരിക്കുന്നത് സോഹിബ് സായി ആണ്.

Similar Posts