മഴക്കാലമല്ലേ, ജല സ്രോതസ്സുകളെയും കിണറിനെയും സംരക്ഷിക്കേണ്ട വിധം

മഴക്കാലമാണ് നമുക്കറിയാം മറ്റു കാലാവസ്ഥയെ അപേക്ഷിച്ച് മഴക്കാലത്ത് നമുക്ക് അസുഖങ്ങൾ കൂടാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതിന്റെ ഒരു പകുതി ശതമാനവും നമ്മുടെ വീടുകളിലെ കിണറുകൾ അതുപോലെ നമ്മുടെ ജലസ്രോതസ്സുകൾ വലിയ പങ്കു വഹിക്കാനുണ്ട്.

നമ്മുടെ കിണറുകളും മറ്റും മഴക്കാലങ്ങളിൽ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നു നോക്കാം. സാധാരണ നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ PHഎന്നു പറയുന്നത് 6 1/2 മുതൽ 8 വരെ ആണ്. മഴക്കാലം ആകുന്ന സമയത്ത് മഴവെള്ളത്തിന്റെ PH വളരെ കുറവ് ആവാൻ ചാൻസ് ഉണ്ട്.അതിന്റെ ഒരു പരിഹാരം എന്തെന്നാൽ പണ്ടുമുതലേ നമ്മൾ ചെയ്യുന്ന ഒരു പ്രക്രിയയാണ് നമ്മുടെ നീറ്റുകക്ക കിഴി കെട്ടിയിട്ട് കിണറ്റിലിട്ടു വയ്ക്കാറുണ്ട്. നീറ്റുകക്കയുടെ PH വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ കിണർ വെള്ളത്തിന്റെ PH നിലനിർത്താൻ ഇത് സഹായിക്കുന്നു.

നമുക്കറിയാം മഴക്കാലം വരുന്ന സമയത്ത് നമ്മുടെ കിണറിലേക്ക് പുറമെനിന്നുള്ള വെള്ളങ്ങൾ ധാരാളം ഒഴുകിയെത്താൻ സാധ്യത കൂടുതലാണ് അതിൽ നിന്ന് വളരെയധികം കോളിഫോം ബാക്ടീരിയകൾ ഈ സമയങ്ങളിൽ ഉണ്ടാവും. ഇതിന് ഏറ്റവും നല്ല ഫലപ്രദമായ മാർഗം എന്നു പറയുന്നത് ക്ലോറിനേഷൻ ആണ്.

നമ്മുടെ കിണർ ക്ലോറിനേഷൻ ചെയ്യുന്നതിന് നമ്മൾ അറിയുന്നത് അറിയേണ്ട രണ്ട് കാര്യങ്ങൾ നമ്മുടെ കിണറിന് വ്യാസം എത്രയാണ് അതുപോലെ നമ്മുടെ കിണറ്റിൽ എത്ര അധികം വെള്ളം ഉണ്ടെന്ന കാര്യം നമ്മൾ അറിയണം. ഇനി അത് കണക്ക് കൂട്ടുന്നത് എങ്ങനെയാണെന്ന് വെച്ചാൽ 3.14*കിണ്റിന്റെ വീതി * വെള്ളത്തിന്റെ അളവ്*1000 ആണു നോക്കേണ്ടത്.

അതായത് 1000 ലിറ്ററിന് 25ml ക്ലോറിൻ എന്നാ അളവിലാണ് ക്ലോറിനേഷൻ ചെയ്യേണ്ടത് എപ്പോഴും രാത്രിയിൽ ചെയ്യാൻ ശ്രദ്ധിക്കുക കാരണം ഒരു 10 12 മണിക്കൂർ എങ്കിലും നമ്മുടെ വെള്ളം ശുദ്ധീകരിക്കുവാൻ ആവശ്യമുണ്ട് രാത്രികാലങ്ങളിൽ ആവുമ്പോൾ നമുക്ക് അതിനുവേണ്ട സമയം കൊടുക്കാൻ സാധിക്കുന്നു. നമുക്ക് ആവശ്യത്തിനുള്ള വെള്ളം സ്റ്റോറി ചെയ്തതിനു ശേഷം നമ്മൾ ഒരു ചെറിയ ബക്കറ്റിൽ നിങ്ങൾക്ക് ആവശ്യമുള്ള അളവിൽ ക്ലോറിൻ എടുത്തതിനുശേഷം ആ ബക്കറ്റിൽ ബാക്കി കൊള്ളാവുന്ന അത്ര വെള്ളമെടുത്ത് കിണറ്റിലേക്ക് ഇറക്കി കൊടുത്തതിനു ശേഷം നന്നായി കിണറ്റിൽ യോജിപ്പിക്കുക. രാവിലെ ആവുമ്പോഴേക്കും നിങ്ങടെ കിണറിലെ കീടങ്ങളും അഴുക്കുകളും എല്ലാം നശിച്ചു പോയിട്ടുണ്ടാവും. ആഴ്ചയും ഇതുപോലെ ക്ലോറിനേഷൻ ചെയ്യാൻ ശ്രദ്ധിക്കുക.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക

Similar Posts