മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനം “ആറ്റം” മൂന്നുലക്ഷം രൂപയ്ക്ക് ഉടൻ
മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനം “ആറ്റം” മൂന്നുലക്ഷം രൂപയ്ക്ക് ഉടൻ. ഏറ്റവും കുറഞ്ഞ വിലയിൽ ഇലക്ട്രിക് 4 ചക്രമുള്ള വാഹനത്തെ മഹീന്ദ്ര ഉടൻ പുറത്തിറക്കും. ഏകദേശം മൂന്നു ലക്ഷം രൂപയാണ് വാഹനത്തിൻറെ വില നിശ്ചയിച്ചിരിക്കുന്നത്. ആറ്റം എന്നാണ് വാഹനത്തിൻറെ പേര്. നിലവിൽ ഇന്ത്യയിൽ ഈ സെഗ്മെന്റിൽ വരുന്ന ആദ്യ ഇലക്ട്രിക് വാഹനം ആകും ആറ്റം.
നാലു ചക്ര വാഹനം ആണെങ്കിലും മഹീന്ദ്ര ആറ്റം കാറുകളുടെ ശ്രേണിയിൽ വരുന്ന വാഹനമല്ല. ക്വാഡ്രിസൈക്കിൾ എന്ന വിഭാഗത്തിലാണ് ഈ വാഹനത്തെ മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. പുതുതായി ഇന്ത്യയിൽ അനുവദിച്ചിട്ടുള്ള ഒരു വാഹന സെഗ്മെന്റ് ആണ് ക്വാഡ്രിസൈക്കിൾ. വാഹനത്തിൻറെ ദൂരം, സ്പീഡ്, എൻജിൻ പവർ എന്നീ കാര്യങ്ങളിൽ ഈ വാഹനങ്ങൾക്ക് ചില നിബന്ധനകളുണ്ട്.
കാറുകളെ ക്കാൾ വലുതും, ഓട്ടോറിക്ഷയെക്കാൾ വലുപ്പമുള്ളതും ആയിരിക്കും ഇത്. ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് ഈ വാഹനത്തിൽ സഞ്ചരിക്കാം. നിലവിൽ മൂന്നു ചക്ര വാഹനങ്ങൾക്ക് എതിരാളി ആയിട്ടായിരിക്കും ഈ വാഹനത്തിന്റെ വരവ്. എന്നാൽ എസി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിലുണ്ടാകും. ഓട്ടോറിക്ഷകളെക്കാൾ യാത്ര കംഫർട്ടും, ഡ്രൈവിംഗ് മികവും ഈ വാഹനം വാഗ്ദാനം ചെയ്യുന്നു. എന്നാൽ വാഹനത്തിൻറെ പ്രധാന പോരായ്മ 70 കിലോമീറ്റർ മാത്രമാണ് വിവാഹത്തിന് ലഭിക്കുന്ന ദൂരപരിധി എന്നതാണ്. എന്നാലും ഫുഡ് ഡെലിവറി, 70 കിലോമീറ്റർ താഴെ വരുന്ന ബിസിനസ് ആവശ്യങ്ങൾ എന്നിവയ്ക്ക് വാഹനത്തെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ളതാണ്.