മഹീന്ദ്ര ഥാറിന്റെ ഏറ്റവും പുതിയ മോഡൽ വാഹനം കുറഞ്ഞ വിലയിൽ വിപണി കീഴടക്കാൻ എത്തുന്നു
മഹീന്ദ്ര ഥാറിന്റെ ഏറ്റവും പുതിയ മോഡൽ വാഹനം വിപണി കീഴടക്കാൻ എത്തുന്നു. ( ചെറിയ വാഹനം, ചെറിയ എൻജിൻ, കുറഞ്ഞ വില )
രാജ്യത്തെ വാഹന ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് മഹീന്ദ്രയുടെ പുതിയ പതിപ്പ് ഥാർ വിപണി കീഴടക്കാൻ എത്തുന്നത്. വാഹന നിർമ്മാതാക്കളെ പോലും അതിശയിപ്പിക്കുന്ന സ്വീകരണമായിരുന്നു വാഹനത്തിന് വിപണിയിൽ ലഭിച്ചത്. പെർഫോമൻസിലും ഡിസൈനിലും മികവ് പ്രകടമാക്കിയത് കൊണ്ടുതന്നെ ചുരുങ്ങിയ നാൾ കൊണ്ട് വാഹന പ്രേമികളുടെ മനം കവരാൻ ഇതിന് കഴിഞ്ഞു. വാഹനത്തിന് ഒരുപാട് വിൽപന നടന്നിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
വിപണിയിൽ ഈ മോഡലിന് ആവശ്യകത വർധിച്ചതുകൊണ്ടുതന്നെ ഇതിൻറെ ഒരു പുതിയ മോഡലിനെ കൂടി അവതരിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ് മഹീന്ദ്ര. ഇപ്പോഴുള്ള വാഹനത്തിൻറെ നിരയിൽ അടിസ്ഥാന മോഡൽ ആയാകും പുതിയ വേരിയന്റ് സ്ഥാനം പിടിക്കുക.
നിലവിൽ 2.0 ലിറ്റർ പെട്രോൾ എൻജിനും 2.2 ലിറ്റർ ഡീസൽ എൻജിനിലുമാണ് ഥാർ പുറത്തിറക്കിയിരിക്കുന്നത്. ഇതിനുപുറമേ 1.5 ലിറ്റർ പെട്രോൾ എൻജിനിൽ ആയിരിക്കും പുതിയ വേരിയേഷൻ എത്തുന്നത്.
എന്നിരുന്നാലും വാഹനത്തിൻറെ ബോഡിയിലോ മറ്റു ഫീച്ചറുകളിലോ മാറ്റം പ്രതീക്ഷിക്കുന്നില്ല. പുതിയ വേരിയെന്റിൽ ഫോർവീൽ ഡ്രൈവ് ഉണ്ടാകില്ല. വാഹനത്തിൻറെ 5 ഡോർ മോഡലും പുറത്തിറക്കുന്നതിന്റെ മുൻ ഒരുക്കത്തിലാണ് മഹീന്ദ്ര.