മഹീന്ദ്ര ഥാറിന്റെ 5 ഡോർ പതിപ്പ് ഉടൻ വിപണിയിൽ
ഇന്ത്യയിലെ തന്നെ പ്രമുഖ വാഹന നിർമാണ കമ്പനിയായ മഹീന്ദ്ര ഈയിടയായി പുറത്തിറക്കിയ വാഹനമാണ് മഹീന്ദ്ര ഥാർ 5 ഡോർ. ഇതിനെ ഉടൻതന്നെ വിപണിയിലെത്തിക്കുമെന്ന സന്തോഷവാർത്തയാണ് അവർ അറിയിച്ചിരിക്കുന്നത്. ഇതുവരെ കമ്പനി ഔദ്യോഗികമായി അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോഴാണ് ഔദ്യോഗികമായ അറിയിപ്പ് ഉണ്ടായിരിക്കുന്നത്.
ഓൺലൈനായി മാധ്യമങ്ങൾക്ക് നൽകിയ സമ്മേളനത്തിലാണ് മഹീന്ദ്ര ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഥാറിൻറെ 5 ഡോർ പതിപ്പിന് പുറമേ 2026 ഓടുകൂടി 9 പുതിയ മോഡലുകൾ കൂടി വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. പുതുതലമുറ bolero, പുതുതലമുറ xuv300,
പുതുതായി രണ്ട് ഇലക്ട്രിക് മോഡലുകൾ ഉൾപ്പെടെ 9 പുതിയ വാഹനങ്ങളാണ് മഹീന്ദ്ര എത്തിക്കുവാൻ പോകുന്നത്. ഇതിൽ ആദ്യമായി പുറത്തിറങ്ങുന്നത് മഹീന്ദ്ര ഥാറിന്റെ 5 ഡോർ പതിപ്പ് ആയിരിക്കുമെന്നാണ് സൂചന. വാഹനം എന്നു പുറത്തിറക്കും എന്നതിന് കൃത്യമായ തീയതി കമ്പനി അറിയിച്ചിട്ടില്ല. എന്നിരുന്നാലും 2023നും 2026 നും ഇടയിൽ വാഹനം വരുമെന്ന് പ്രതീക്ഷിക്കാം.
2020 ഒക്ടോബറിൽ മഹീന്ദ്ര അവതരിപ്പിച്ച പുതുതലമുറ ഥാറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ 5 ഡോർ പതിപ്പ് എത്തുമ്പോൾ വാഹനത്തിൻറെ ഡിസൈനിൽ കാര്യമായ മാറ്റം കൊണ്ടുവരില്ല. എന്നാലും വാഹനത്തിൻറെ ഉൾഭാഗം കൂടുതൽ വിശാലമാക്കുകയും മൂന്ന് നിര സീറ്റിങ് ലഭിക്കുകയും ചെയ്യും. ഇപ്പോഴുള്ള എൻജിൻ തന്നെയായിരിക്കും പുതിയ പതിപ്പിലും ഉണ്ടാവുക എന്നാണ് ലഭിക്കുന്ന സൂചനകൾ.