മഹീന്ദ്ര ഥാറിന് കടുത്ത എതിരാളിയാവാൻ ഇനി ഫോഴ്സ് മോട്ടോർസ് ഗൂർഖ വരുന്നു

ഫോഴ്സ് മോട്ടോർസ് ഓഫ് റോഡ് എസ് യു വി ഗൂർഖ പുതിയ പതിപ്പ് വരുന്നു. ഈ മാസം 27ന് നടക്കുന്ന ലോഞ്ചിങ്ങിന് മുന്നോടിയായാണ് വാഹനത്തെ പറ്റിയുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ കുന്നുകളിലും മലകളിലും എതിരാളികളില്ലാതെ വിലസുകയായിരുന്ന മഹിന്ദ്ര ഥാറിന് കടുത്ത എതിരാളി ആവുകയാണ് ഗുർഖ. പുതിയ ഗൂർഖയുടെ മോഡൽ ഏതാണ്ട് പഴയതിന് സമാനമാണ്. എന്നാൽ വാഹനത്തിന്റെ ബോഡിയിൽ കാര്യമായ മാറ്റവും ഉണ്ട്.

ക്യാപ്റ്റൻ സീറ്റുകൾ, ലോക്കിങ് ഡിഫറെൻഷ്യലുകളുള്ള ഫോർവീൽ ഡ്രൈവ് എന്നീ പ്രത്യേകതകൾ വാഹനത്തിൽ ഉണ്ട്. 10-13- ലക്ഷം വിലയായിരിക്കും ഈ വാഹനത്തിന് എന്നാണ് പ്രതീക്ഷ. ഗ്രിൽ, ലൈറ്റ് ക്ലസ്റ്ററുകൾ,ബംമ്പറുകൾ,പനോരമിക് വിൻഡോ,എന്നിവയും പ്രത്യേകതകൾ ആണ്.പുതിയ ഡാഷ്ബോർഡ്, ടച്ച്‌ സ്ക്രീൻ സിസ്റ്റം, മുൻ സീറ്റുകളിൽ വന്ന മാറ്റം ഇവ ഗൂർഖയിൽ വന്ന ക്യാബിൻ മാറ്റങ്ങൾ ആണ്.

ബ്ലൂട്ടൂത്ത് ഫോൺ കോളുകൾ, ടിൾട് അട്ജെസ്റ്റ്മെന്റോട്ടുകൂടിയ സ്റ്റിയറിങ്ങ്, ആം റെസ്റ്റുകൾ,4യു എസ് ബി ചാർജിങ് പോയിന്റുകൾ, പവർ വിൻഡോ, സെൻട്രൽ ലോക്കിങ് സിസ്റ്റം, എ സി, എൽ ഇ ഡി ഹെഡ് ലാമ്പുകൾ, ഫോഗ് -കോർണർ ലാമ്പുകൾ എന്നിവയാണ് മറ്റ് ഫീചേർസ്. നേരത്തെ ഉണ്ടായിരുന്ന ഡുവൽ ടോൺ കാബിനിൽ നിന്ന് സിംഗിൾ ടോൺ ഡാർക്ക്‌ ഗ്രേയിലേക്ക് മാറിയിട്ടും ഉണ്ട്.

പഴയ മോഡലിനെക്കാൾ 22 മി.മി. നീളവും 20 മി.മി. ഉയരവുമുണ്ട്. മുൻ ഓവർഹാങ് 13 സെ.മി. കൂടിയത് പുതിയ സുരക്ഷാനിയമങ്ങൾക്കനുസരിച്ച് പരിഷകരിച്ചതാണ്. വീൽ ബേസ് 2400 മില്ലീമിറ്റര്‍ ആണ്.ഡാഷ് ബോർഡ് ഓഫ് റോഡ് എസ്‌യുവികൾക്ക് ഇണങ്ങുന്ന തരം ആണ് നൽകിയിരിക്കുന്നത്.ടച്ച് സ്ക്രീൻ സ്റ്റീരിയോ. ബെന്‍സിന്‍റെതാണ് വാഹനത്തിന്‍റെ എൻജിനും ഗീയർബോക്സും. ബിഎസ്6​ നിയന്ത്രണങ്ങൾ പാലിക്കുന്നതിന്​ കമ്പനി പഴയ 2.6 ലിറ്റർ ഡീസൽ എഞ്ചിൻ നവീകരിച്ചിട്ടുമുണ്ട്.ഈ എഞ്ചിന്‍ 91hp ഉം 250Nm ടോർക്കും സൃഷ്‍ടിക്കും. അഞ്ച്​ സ്​പീഡ് മാനുവൽ ഗിയർബോക്​സാണ് ട്രാന്‍സ്‍മിഷന്‍.ഡബിൾ വിഷ്ബോണുകളും മുൻവശത്ത് മൾട്ടിലിങ്ക് സെറ്റപ്പും ഉള്ള സസ്പെൻഷൻ സെറ്റപ്പിനും മാറ്റമില്ല. ഗൂർഖയ്ക്ക് 35 ഡിഗ്രി വരെ ഗ്രേഡുള്ള ചരിവുകളിൽ നാവിഗേറ്റ് ചെയ്യാനാകുമെന്നാണ് ഫോഴ്​സിന്റെ വാദം. മുന്നിലെ ഇരട്ട എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിങ്​ സെൻസറുകൾ, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് ആങ്കറുകൾ, ടയർ പ്രഷർ മോണിറ്ററിങ്​ സിസ്റ്റം എന്നിവയും നൽകിയിട്ടുണ്ട്​.

Similar Posts