മാരുതിയുടെ പുതിയ മിനി SUV, പുത്തൻ വാഹനത്തിന് വാഗ്ണറുമായി രൂപസാദൃശ്യം
മാരുതിയുടെ പുതിയ മിനി SUV. പുത്തൻ വാഹനത്തിന് വാഗ്ണറുമായി രൂപസാദൃശ്യം.
മാരുതി സുസുക്കി അവരുടെ ഒരു പുതിയ വാഹനത്തെ പുറത്തിറക്കിയിരിക്കുകയാണ്. അഞ്ചു സീറ്റ് ഉള്ള ഈ വാഹനത്തിന് Solio എന്നാണ് പേര് നൽകിയിരിക്കുന്നത്. ടാറ്റാ പുറത്തിറക്കുന്ന ടാറ്റാ HBX നും ഹ്യുണ്ടായ് പുറത്തിറക്കുന്ന Hyundai Ax എന്ന മിനി എസ് യു വി വാഹനങ്ങളുമായി മത്സരിക്കുന്നതിനാണ് മാരുതി Solio യെ അവതരിപ്പിക്കാൻ പോകുന്നത്. മാരുതിയുടെ വാഗ്നറിന്റെ പ്ലാറ്റ്ഫോമിൽ ആണ് മാരുതി വാഹനത്തെ എത്തിച്ചിരിക്കുന്നത്. വാഗ്ണറിന്റെ രൂപ ശൈലിയിലാണ് Solio വാഹനത്തെ ഒരുക്കിയിരിക്കുന്നത്.
1.2 ലിറ്റർ ജെറ്റ് പെട്രോൾ എൻജിനാണ് വാഹനത്തിനുള്ളത്. ഈ എൻജിനിൽ നിന്ന് 91 ബിഎച്ച്പി പവറും 118 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു അഞ്ച് സ്പീഡ് മാനുവൽ ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. പിന്നെ ഇതിൻറെ ഡാഷ് ബോർഡ് സാധാരണ മാരുതി കാറുകളിൽ കാണാത്ത ഒരു ഡിസൈനിൽ ആണ് റെഡിയാക്കിയിരിക്കുന്നത്.
വിശാലമായ ഹെഡ് റൂമും ലെഗ് സ്പേസും വാഹനത്തിൻറെ പ്രത്യേകതയാണ്. മാരുതിയുടെ ഒമിനിയുടെതുപോലെ സ്ലൈഡ് ഡോറുകൾ ആണ് ഇതിന് പിന്നിലായി കൊടുത്തിരിക്കുന്നത്. ഏകദേശം ആറു ലക്ഷം രൂപയോളം വില വരുമെന്നാണ് പ്രതീക്ഷ. 2022 ഫെബ്രുവരിയിൽ ഈ വാഹനം വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു. നിലവിൽ എല്ലാ വാഹന നിർമാതാക്കളും അവരുടെ ചെറിയ എസ്യുവി വാഹനങ്ങളെ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ ഈ മേഖലയിൽ വലിയ ഒരു മത്സരം തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.