മാസംതോറും 3300 രൂപ വീതം പെൻഷൻ; പോസ്‌റ്റോഫീസ് മന്ത്ലി ഇൻകം സ്കീമിനെ കുറിച്ച് അറിയേണ്ടതെല്ലാം
മാസംതോറും 3300 രൂപ പെൻഷൻ ആയി നേടണോ.? എങ്കിൽ ഈ പോസ്‌റ്റോഫീസ് നിക്ഷേപ പദ്ധതിയിൽ അംഗമാകൂ. പോസ്‌റ്റോഫീസ് നിക്ഷേപ പദ്ധതികൾ മറ്റു നിക്ഷേപ പദ്ധതികളിൽ നിന്നും ഏറ്റവും കൂടുതൽ വിശ്വാസതയുള്ള നിക്ഷേപ പദ്ധതികളിൽ ഒന്നാണ്. ഉറപ്പുള്ള ആദായവും, മികച്ച സുരക്ഷിതത്വവുമാണ് ഇതിന്റെ പ്രത്യേകത. തപാൽ വകുപ്പിന് കീഴിൽ പലതരം നിക്ഷേപ പദ്ധതികളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിൽ പ്രധാനപെട്ടതാണ് മന്ത്ലി ഇൻകം സ്കീം.
ഇതിലൂടെ ഒരു നിശ്ചിത തുകയാണ് പ്രതിമാസം ലഭിക്കുന്നത്. കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ചു പദ്ധതിയിൽ അംഗമാവാൻ സാധിക്കും. നിക്ഷേപിക്കുന്ന തുക 100ന്റെയോ,1000ന്റെയോ ഗുണിതങ്ങൾ ആയിരിക്കണം. ജോയിന്റ് നിക്ഷേപം നടത്തുന്ന ആളുകൾക്ക് പരമാവധി 3പേരെ ഉൾപെടുത്തി അക്കൗണ്ട് ആരംഭിക്കാം.9ലക്ഷത്തിനു മുകളിലേക്ക് നിക്ഷേപം നടത്താൻ പാടില്ല.41/2ലക്ഷം വരെ സിംഗിൾ അക്കൗണ്ട് അക്കൗണ്ട് ആണ് തുടങ്ങുന്നത് എങ്കിൽ നമുക്ക് നിക്ഷേപിക്കാൻ സാധിക്കും.6.6%ആണ് പലിശനിരക്ക്.
50000രൂപ നിക്ഷേപം നടത്തുന്ന ഒരു വ്യക്തിക്ക് 3300 രൂപയാണ് മാസ വരുമാനം ലഭിക്കുന്നത്. 5വർഷത്തിനുശേഷം ആകെ ലഭിക്കുന്ന പലിശ 16500 രൂപയായിരിക്കും. ഒരു ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ 550 രൂപ പെൻഷൻ ആയി ലഭിക്കും. 4.5 ലക്ഷം നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് 2475 രൂപ ഓരോ മാസവും പെൻഷൻ ആയി ലഭിക്കും. ഈ രീതിയിൽ ഒരു വർഷം 29700 രൂപ വരെ നമുക്ക് നേടാം.
സ്ഥിര നിക്ഷേപത്തിന് അനുയോജ്യമായ ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം. പരമാവധി 5വർഷമാണ് ഇതിന്റെ കാലാവധി. പദ്ധതിയിൽ അംഗമാകുന്നതിനു പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് ആവശ്യമാണ്. മന്ത്ലി ഇൻകം സ്കീമിന്റെ ഫോം പൂരിപ്പിച്ചു നൽകിയാൽ വളരെ പെട്ടന്ന് നമുക്ക് സ്കീമിൽ അംഗമാകാം. പെട്ടെന്നുള്ള ആവശ്യത്തിന് പണം പിൻവലിക്കാനും ഇതിൽ സാധിക്കും. നിക്ഷേപം നടത്തി ഒരു വർഷത്തിനുശേഷം പണം പിൻവലിക്കാം. ഒരു വർഷത്തിനും,3വർഷത്തിനും ഇടയിലുള്ള സമയത്താണ് തുക പിൻവലിക്കുന്നത് എങ്കിൽ 2%പിഴ തുകയിൽ നിന്നും ഈടാക്കുന്നതാണ്. 3വർഷത്തിന് ശേഷമാണ് എങ്കിൽ 1%പിഴയാണ് ഈടാക്കുന്നത്.