മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച പോയോ? എങ്കിൽ വിഷമിക്കേണ്ട ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി..!! മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടാം..!!

നമ്മുടെ വീടുകളിൽ എല്ലാം അടുക്കളകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് മിക്സി. പാചകം ചെയ്യുന്ന എല്ലാ ആളുകൾക്കും വളരെയധികം സഹായകരമാകുന്ന ഒരു ഉപകരണമാണിത്. പാചകം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷണ വസ്തുക്കളും ചേരുവകളും വളരെ പെട്ടെന്ന് നന്നായി അരച്ചെടുക്കുന്നതിന് ഉപകരിക്കുന്ന ഒന്നാണിത്.

വീടുകളിൽ മിക്സി ഉപയോഗിക്കുന്ന എല്ലാ ആളുകളും നേരിടുന്ന ഒരു പ്രശ്നം എന്നത് കുറച്ചുകാലം കഴിഞ്ഞാൽ മെസ്സിയുടെ ബ്ലേഡിന്റെ മൂർച്ച പോകുന്നതാണ്. ഒരുപാട് നാൾ തുടർച്ചയായി ഉപയോഗിച്ച് കഴിഞ്ഞാൽ ഏതു വസ്തു ആയാലും അവയുടെ ഗുണങ്ങൾ കുറഞ്ഞുവരും. ഇതു തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. നമുക്കെപ്പോഴും മിക്സിയുടെ ബ്ലേഡ് ഊരിയെടുത്തു മൂർച്ചകൂട്ടാനോ പുതിയത് എപ്പോഴും മാറ്റിയിടാനോ സമയം ഉണ്ടാകില്ല.

എന്നാൽ ഇതിന് ഒരു പോംവഴി ഉണ്ട്. ഇതിനായി മൂർച്ച കൂട്ടാൻ ഉള്ള ജാർ എടുക്കുക. ഇത് മിക്സിയിൽ ഫിറ്റ്‌ ചെയ്യുക. അതിനുശേഷം മൂന്നു മുട്ടയുടെ തോട് കഴുകി വൃത്തിയാക്കിയ ശേഷം ഇതലേക്ക് ഇടുക. ഒരിക്കലും പുഴുങ്ങിയ മുട്ടയുടെ തോട് ഇടരുത്. ഉദ്ദേശിച്ച ഫലം ലഭിക്കണമെങ്കിൽ പച്ച മുട്ടയുടെ തോട് തന്നെ വേണം. ഇനി ഇത് അടച്ച് 30 സെക്കൻഡ് നേരം നന്നായി കറക്കുക. മുട്ടയുടെ തോട് നന്നായി പൊടിയായി കിട്ടണം. അതിനുശേഷം ഈ തോട് മാറ്റി വയ്ക്കുക. ഇത് ചെടികൾക്ക് വളമായി ഉപയോഗിക്കാവുന്നതാണ്. ഇനി ജാറിന്റെ പകുതിയോളം വെള്ളം ഒഴിച്ച് 10 സെക്കൻഡ് നേരം നന്നായി കറക്കുക. ഇപ്പോൾ മുട്ടയുടെ തരികൾ ഒന്നും തന്നെ ജാറിൽ പറ്റി പിടിക്കില്ല. കൂടാതെ ജാറിന്റെ ബ്ലേഡ് നന്നായി മൂർച്ച കൂടിയിട്ടുണ്ടാകും. മാത്രമല്ല ജാറിന്റെ ഉൾഭാഗം ഇപ്പോൾ നല്ല വൃത്തിയായിരിക്കുന്നുണ്ടാകും. ആയതിനാൽ മിക്സി ഉപയോഗിക്കുന്ന എല്ലാ ആളുകളും ഇത് പരീക്ഷിച്ചു നോക്കൂ.

Similar Posts