മിശ്ര വിവാഹിതർക്ക് ഏറ്റവും വലിയ ആനുകൂല്യം, 30,000 രൂപ ഒറ്റത്തവണ ധനസഹായം
ഭാര്യക്കും ഭർത്താവിനും ഏറ്റവും വലിയ ആനുകൂല്യങ്ങൾ നൽകുന്ന സാമൂഹിക നീതി വകുപ്പിൻറെ ഏറ്റവും വലിയ ഒരു പദ്ധതിയാണ് “മിശ്രവിവാഹ ധനസഹായം” എന്ന പേരിൽ അറിയപ്പെടുന്നത്. ഈ പദ്ധതി വഴി മുപ്പതിനായിരം രൂപ ഒറ്റത്തവണ ധനസഹായം ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തിച്ചേരുന്നതാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി കോർപ്പറേഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ ഇത് കൃത്യമായി എഗ്രിമെൻറ് ചെയ്തു നമുക്ക് നൽകുന്ന ഒറ്റത്തവണ ധനസഹായമാണ്.
മിശ്ര വിവാഹിതർക്കും അവരുടെ വിവാഹ ജീവിതം ആരംഭിക്കുന്നതിന് അല്ലെങ്കിൽ അവർക്ക് ഭവനവും ആയി ബന്ധപ്പെട്ട എന്തെങ്കിലും നടത്തുന്നതിനോ, വ്യവസായം ആരംഭിക്കുന്നതിനോ മൂലധന നിക്ഷേപങ്ങൾക്കൊ ഉതകുന്ന വിധം ഈ ലഭിക്കുന്ന മുപ്പതിനായിരം രൂപ അവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ധനസഹായം സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്ന് അനുവദിക്കുന്നത്. ഒരുപാട് ആളുകൾക്ക് ഏറ്റവും വലിയ പ്രതീക്ഷ നൽകുന്ന ഈ പദ്ധതിക്ക് അധികം അപേക്ഷകൾ ഉണ്ടാകാറില്ല.
കാരണം ഇത് അധികപേർക്കും അറിയില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഇത്തരം പദ്ധതികൾ ഉണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കുകയും സാമൂഹികനീതി വകുപ്പുമായി ബന്ധപ്പെട്ട് കൃത്യമായ അപേക്ഷ കൊടുക്കുകയും വേണം. അപേക്ഷ സമർപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് ഇതിലേക്ക് അപേക്ഷിക്കുന്നതിന് സാധിക്കുന്നത്. നിലവിൽ വിവാഹം കഴിഞ്ഞു ഒരു വർഷത്തിനു ശേഷവും ഒപ്പം രണ്ടു വർഷത്തിനകവും ഇതിലേക്ക് അപേക്ഷ കൊടുത്തിരിക്കണം എന്ന നിബന്ധന കൂടി ഇതിനുണ്ട്. റേഷൻകാർഡ് വ്യത്യാസമില്ലാതെ ( എപിഎൽ, ബിപിഎൽ, എവൈ ) വാർഷികവരുമാന പരിധിയെ അടിസ്ഥാനമാക്കിയാണ് ഈ തുക വിതരണം നടക്കുന്നത്.
മിശ്രവിവാഹിതർ ആണ് എങ്കിൽ അവർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് അല്ലെങ്കിൽ അധികാരികളിൽ നിന്ന് തന്നെയാണ് ഔദ്യോഗികമായി വിവാഹം ചെയ്തിട്ടുള്ളത് എങ്കിൽ നമുക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി സാധിക്കും. ദമ്പതികളുടെ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കൂടാൻ പാടില്ല എങ്കിൽ മാത്രമാണ് ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സാധ്യതയുള്ളൂ. ഈ പദ്ധതിയിലേക്ക് കൃത്യമായി അപേക്ഷിച്ചാൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു. ദമ്പതികൾ വിവാഹം ചെയ്ത സർട്ടിഫിക്കറ്റുകൾ കൃത്യമായി ഹാജരാക്കേണ്ടത് ഉണ്ട്. അത് പള്ളിയിൽ നിന്നോ, അമ്പലത്തിൽ നിന്നോ മോസ്‌കിൽ നിന്നോ, സംഘടനയുടെ നേതൃത്വത്തിലോ അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ നിന്നും വിവാഹം ചെയ്തതെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.
വരുമാനം തെളിയിക്കുന്ന തിനുവേണ്ടി അത് ഒരു ലക്ഷത്തിന് താഴെയാണ് എന്ന് കാണിക്കുന്നതിന് വേണ്ടിയുള്ള വരുമാനസർട്ടിഫിക്കറ്റ് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇത് ഹാജരാക്കേണ്ടതാണ്. ഈ രേഖകളുടെയെല്ലാം പിൻബലത്തിലാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ വെക്കുന്നത്. പദ്ധതിയിൽ അപേക്ഷ വെച്ചുകഴിഞ്ഞാൽ നിശ്ചിത ദിവസത്തിനുള്ളിൽ തന്നെ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. ഏതെങ്കിലും കാരണവശാൽ ഈ തുക ദുർവിനിയോഗം ചെയ്യുകയാണ് എന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാൽ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് കൂടി ഉണ്ടാവുന്നതാണ്.